Kerala

ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം; വിദ്യാര്‍ഥിയ്ക്ക് ദാരുണാന്ത്യം | thachampara road accident

ലോറി സ്കൂട്ടറെ ഓവർ ടേക്ക് ചെയ്യാൻ ശ്രമിക്കവേ സ്കൂട്ടറിൽ തട്ടുകയായിരുന്നു

കോഴിക്കോട്: ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികനായ വിദ്യാര്‍ഥി മരിച്ചു. എഴക്കാട് ആലങ്ങാട് രമേഷിന്റെ മകൻ അഭിജിത്ത് ആണ് മരിച്ചത്. 20 വയസായിരുന്നു. പാലക്കാട് – കോഴിക്കോട് ദേശീയ പാതയിൽ മാച്ചാംതോട് ഇന്നലെ അർധരാത്രിയോടെയാണ് അപകടം ഉണ്ടായത്.

അഭിജിത്തും സുഹൃത്ത് ജിതിനും കൂടി സ്കൂട്ടറിൽ വരുമ്പോൾ അതേ ദിശയിൽ നിന്നും വന്ന ലോറി സ്കൂട്ടറെ ഓവർ ടേക്ക് ചെയ്യാൻ ശ്രമിക്കവേ സ്കൂട്ടറിൽ തട്ടുകയായിരുന്നു. മലമ്പുഴ ഐ ടി ഐ വിദ്യാർത്ഥിയാണ് മരിച്ച അഭിജിത്ത്.