ഈ ചൂടിൽ ഒന്ന് റീഫ്രഷാകാൻ ഓറഞ്ച് ജ്യൂസ് കുടിച്ചാലോ? വളരെ എളുപ്പത്തിൽ രുചികരമായി തയ്യാറാക്കാവുന്ന ഒരു ജ്യൂസ് റെസിപ്പി.
ആവശ്യമായ ചേരുവകൾ
- ഓറഞ്ച് – 1.5 കപ്പ്
- വെള്ളം – 1/2 കപ്പ്
- പഞ്ചസാര – 1 ടീസ്പൂൺ (അഭിരുചിക്കനുസരിച്ച് ചേർക്കുക)
- നാരങ്ങ നീര് – 2 ടീസ്പൂൺ
- ഉപ്പ് – ഒരു നുള്ള്
തയ്യാറാക്കുന്ന വിധം
ഒരു ബ്ലെൻഡറിൽ ഓറഞ്ച് കുരു കളഞ്ഞ്, വെള്ളവും പഞ്ചസാരയും ചേർത്ത് നന്നായി ബ്ലെൻഡ് ചെയ്യുക. ശേഷം 2 ടീസ്പൂൺ നാരങ്ങാനീരും ഒരു നുള്ള് ഉപ്പും ചേർത്ത് നന്നായി ഇളക്കുക. തണുപ്പ് ആവശ്യമെങ്കിൽ ഐസ് ക്യൂബുകൾ ചേർക്കാം.