ചിരഞ്ജീവി നായകനായി വരാനിരിക്കുന്ന ചിത്രമാണ് വിശ്വംഭര. ഫാന്റസി ത്രില്ലറായി ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വസിഷ്‍ഠ മല്ലിഡിയാണ്. ഇപ്പോഴിതാ ചിരഞ്‍ജിവി വേഷമിടുന്ന വിശ്വംഭര എന്ന സിനിമയുടെ അപ്‍ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.
ചിത്രത്തിൽ ചിരഞ്‍ജീവിയുടെ നായികയായി തൃഷ എത്തുന്ന ചിത്രത്തിന്റെ പ്രധാന ഗാനം ചിത്രീകരിക്കുകയാണെന്നതാണ് എന്നാതാണ് പുറത്തുവരുന്ന അപ്ഡേറ്റ്. ഇഷ ചൗളയും രമ്യ പശുപലേടിയും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ ഉണ്ടാകുമെന്നും ഒരു റിപ്പോര്‍ട്ടുണ്ട്. മഹേഷ് ബാബു നായകനായി ഒടുവിലെത്തിയ ചിത്രം ഗുണ്ടൂര്‍ കാരത്തിനായി വലിയൊരു വീടിന്റെ സെറ്റ് നിര്‍മിച്ചിരുന്നു. ആ സെറ്റിലാണ് വിശ്വംഭരത്തിന്റെ ഗാന രംഗത്ത് ചിരഞ്‍ജീവിയും നായിക തൃഷയും പ്രത്യക്ഷപ്പെടുന്നത് എന്നൊരു റിപ്പോര്‍ട്ടുണ്ടായിരുന്നു.
ചിരഞ്‍ജീവി സാധാരണക്കാരനായിട്ടാണ് വസിഷ്‍ഠയുടെ പുതിയ ചിത്രത്തില്‍ എത്തുക എന്നും ഡോറ ബാബു എന്നായിരിക്കും ചിരഞ്‍ജീവിയുടെ കഥാപാത്രത്തിന്റെ പേര് എന്നും ഗോദാവരി ജില്ലയില്‍ നിന്നുളള ആളാണ് കഥാപാത്രം എന്നുമാണ് റിപ്പോര്‍ട്ട്. ചിരഞ്‍ജീവി നായകനായി വേഷമിട്ടവയില്‍ ഒടുവിലെത്തിയ ചിത്രം ‘ഭോലാ ശങ്കര്‍’ ആണ്.
STORY HIGHLIGHT: vishwambhara film update out