ഹൃദയസ്പര്‍ശിയായ പ്രണയകഥയായിരുന്നു 2016- ൽ പുറത്തിറങ്ങിയ ‘സനം തേരി കസം’ എന്ന ചിത്രം. രാധിക റാവു , വിനയ് സപ്രു എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്ത ചിത്രത്തില്‍ ഹര്ഷവര്ദ്ധന് റാണെ, മാവ്ര ഹോകെന്‍ എന്നിവരായിരുന്നു പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിരുന്നത്. 25 കോടിയിൽ ഒരുങ്ങിയ ചിത്രം ബോക്സോഫീസില്‍ വെറും ഒന്‍പത് കോടി രൂപ മാത്രം നേടി പരാജയപ്പെട്ടിരുന്നു.
എന്നാല്‍ ഒമ്പത് വര്‍ഷങ്ങൾക്ക് ശേഷം ഈ ഫെബ്രുവരി 7ന് പ്രണയദിനത്തിനോട് അനുബന്ധിച്ച് ചിത്രം റീ-റിലീസ് ചെയ്തപ്പോൾ ആദ്യത്തെ രണ്ട് ദിവസത്തില്‍ തന്നെ ചിത്രത്തിന്റെ ആദ്യ റിലീസ് കളക്ഷന്‍ മറികടന്ന ചിത്രം. വാരാന്ത്യത്തില്‍ 6.25 കോടി രൂപ നേടിയെന്നാണ് ട്രേഡ് അനലിസ്റ്റ് സാക്നില്‍ക് പറയുന്നത്. റീ-റിലീസില്‍ സനം തേരി കസത്തിന്റെ മൊത്തം കളക്ഷന്‍ ഏകദേശം 18 കോടി രൂപയാണ്.
സിനിമയുടെ നിര്‍മ്മാതാക്കളായ സോഹം റോക്ക്സ്റ്റാര്‍ എന്റര്‍ടെയ്മെന്റ് സനം തേരി കസത്തിന്റെ രണ്ടാം ഭാഗം ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. നിര്‍മ്മാതാവ് ദീപക് മുകുട്ട് ഹര്ഷവര്ദ്ധനൊപ്പം നില്ക്കുന്ന ഒരു ഫോട്ടോ പങ്കിട്ടുകൊണ്ടായിരുന്നു ഇത്. ഇതിന് പിന്നാലെ ചിത്രം റീറിലീസ് ചെയ്യണം എന്ന് സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി ആവശ്യം ഉയര്‍ന്നതോടെ ചിത്രം വീണ്ടും റീറിലീസ് ചെയ്യുകയായിരുന്നു.
STORY HIGHLIGHT: sanam teri kasam re release