Movie News

വൈറലായി പൈങ്കിളിയിലെ ‘ബേബി ബേബി’ ഗാനം; ഡാൻസ് നമ്പറുമായി താരങ്ങൾ – painkili new song baby baby released

പൈങ്കിളി ഫെബ്രുവരി 14 വാലന്റൈൻസ് ഡേയിൽ തിയേറ്ററുകളിലെത്തും

സജിൻ ഗോപു, അനശ്വര രാജൻ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ‘പൈങ്കിളി’യിലെ പുതിയ ഗാനം പുറത്ത്. ലളിത വിജയകുമാറും ഹിംന ഹിലാരിയും ഹിനിത ഹിലാരിയും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. വിനായക് ശശികുമാറിന്‍റെ വരികൾക്ക് ജസ്റ്റിൻ വർഗീസാണ് ഈണം നൽകിയിരിക്കുന്നത്. ലളിത വിജയകുമാർ ഇതാദ്യമായാണ് മലയാളത്തിൽ പാടുന്നത്. നടൻ ശ്രീജിത്ത് ബാബു സംവിധാനം ചെയ്യുന്ന പൈങ്കിളി ഫെബ്രുവരി 14 വാലന്റൈൻസ് ഡേയിൽ തിയേറ്ററുകളിലെത്തും.

സിനിമയുടെ കൗതുകം ജനിപ്പിക്കുന്ന ട്രെയിലർ അടുത്തിടെ പുറത്തിറങ്ങിയിരുന്നത് ഏറെ ശ്രദ്ധയാകർഷിച്ചിരുന്നു. തികച്ചും പുതുമയാർന്നൊരു റൊമാന്റിക് ചിത്രമാണെന്ന സൂചന നൽകുന്നതായിരുന്നു ട്രെയിലർ. സംവിധായകനായ ജിത്തു മാധവൻ ആണ് പൈങ്കിളിയുടെ രചന. ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സിന്‍റേയും അർബൻ ആനിമലിന്‍റേയും ബാനറിൽ ഫഹദ് ഫാസിൽ, ജിത്തു മാധവൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

റോഷൻ ഷാനവാസ്, ചന്തു സലീംകുമാർ, അബു സലിം, ജിസ്മ വിമൽ, ലിജോ ജോസ് പെല്ലിശ്ശേരി, റിയാസ് ഖാൻ, അശ്വതി ബി, അമ്പിളി അയ്യപ്പൻ, പ്രമോദ് ഉപ്പു, അല്ലുപ്പൻ, ശാരദാമ്മ, വിജയ് ജേക്കബ്, ദേവനന്ദ, ദീപു പണിക്കർ, സുനിത ജോയ്, ജൂഡ്സൺ, അജയ്, സുലേഖ, പ്രണവ് യേശുദാസ്, ഷിബുകുട്ടൻ, അരവിന്ദ്, പുരുഷോത്തമൻ, നിഖിൽ, സുകുമാരൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. ‘പൈങ്കിളി’യിലെ ആദ്യ സിംഗിൾ ‘ഹാർട്ട് അറ്റാക്ക്’ അടുത്തിടെ സോഷ്യൽമീഡിയയിൽ വൈറലായി മാറിയിരുന്നു. അർ‍ജുൻ സേതു ഛായാഗ്രഹണം നിർവഹിക്കുന്നു.

STORY HIGHLIGHT: painkili new song baby baby released