Kerala

പരവൂർ സ്റ്റേഷനിലെ പൊലീസുകാരൻ ഊട്ടിയിലെ ലോഡ്ജിൽ മരിച്ച നിലയിൽ | policeman from kollam

കുടുംബ പ്രശ്നങ്ങളാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം

കൊല്ലം: പൊലീസുകാരനെ ഊട്ടിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. മങ്ങാട് സ്വദേശി ആദർശ് ആണ് മരിച്ചത്. പരവൂർ സ്റ്റേഷനിലെ ഉദ്യോ​ഗസ്ഥനാണ് ഇദ്ദേഹം.

ഊട്ടിയിലെ ലോഡ്ജിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം. കുടുംബ പ്രശ്നങ്ങളാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയ ശേഷം നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലെത്തിക്കും.

Latest News