Movie News

ആൻ്റണി വർഗീസ് നായകനായ ‘ദാവീദ്’ : പുത്തൻ പോസ്റ്റർ പുറത്ത് – daveed new poster out

ആൻ്റണി വർഗീസ് നായകനായ ദാവീദ് എന്ന ചിത്രത്തിൻ്റെ പുത്തൻ പോസ്റ്റർ പുറത്ത് വിട്ട് നിർമ്മാതാക്കൾ. ഒരു ആക്ഷൻ-പാക്ക്ഡ് എൻ്റർടെയ്‌നർ എന്ന നിലയിൽ ലേബൽ ചെയ്തിരിക്കുന്ന ഈ ചിത്രം നവാഗതനായ ദീപു രാജീവനുമായി ചേർന്ന് തിരക്കഥയെഴുതിയ ഗോവിന്ദ് വിഷ്ണുവിൻ്റെ സംവിധാന അരങ്ങേറ്റ ചിത്രം കൂടിയാണിത്. ചിത്രം ഫെബ്രുവരി 14ന് പ്രദർശനത്തിന് എത്തും.

സൈജു കുറുപ്പ്, കിച്ചു ടെല്ലസ്, ജെസ് കുക്കു, മുഹമ്മദ് കാരക്കി എന്നിവരും ആയോധന കലാകാരന്മാരുടെ സംഘവും ദവീദിൻ്റെ അഭിനേതാക്കളിൽ ഉൾപ്പെടുന്നു. ജോൺ ആൻഡ് മേരി ക്രിയേറ്റീവ്, സെഞ്ച്വറി ഫിലിംസ്, മാക്സ്ലാബ്, പനോരമ സ്റ്റുഡിയോസ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസർ ആരാധകർക്കിടയിൽ ഏറെ ശ്രദ്ധേയമായിരുന്നു.

ലിജോ മോൾ നായികയായി എത്തുന്ന ചിത്രത്തിൽ സൈജു കുറുപ്പ്, അജു വർഗീസ്, കിച്ചു ടെലസ്, ജെസ് കുക്കു നിരവധി താരങ്ങൾ അഭിനയിക്കുന്ന ചിത്രത്തിൽ വിദേശ താരങ്ങളും എത്തുന്നുണ്ട്. ബോക്സിങ് പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി എൻറർടെയിനാറായിരിക്കും ‘ദാവീദ്’. സംസ്ഥാന പുരസ്‌കാര ജേതാവ് ജസ്റ്റിൻ വർഗീസ് ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.

STORY HIGHLIGHT: daveed new poster out