മഹാ കുംഭമേളയ്ക്കിടെ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായ മൊണാലിസ എന്ന മോനി ഭോസ്‌ലെ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുമെന്ന് നേരത്തെ സംവിധായകന്‍ സനോജ് മിശ്ര വെളിപ്പെടുത്തിയിരുന്നു. തന്റെ അടുത്ത സിനിമയായ ദ ഡയറി ഓഫ് മണിപ്പുര്‍ എന്ന സിനിമയിലാണ് വൈറൽ താരത്തിന് അവസരം നല്‍കുക. മുംബൈയില്‍ സനോജ് മിശ്ര സിനിമയുടെ അടിസ്ഥാന പാഠങ്ങള്‍ പഠിപ്പിച്ചുകൊണ്ടിരിക്കുകയാണ് മൊണാലിസയെ.
സിനിമയുമായി ബന്ധപ്പെട്ട ക്ലാസുകളെ കൂടാതെ എഴുത്തും വായനയും പഠിപ്പിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട ക്ലാസിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. ഒരു ചെറിയ മുറിയില്‍ സ്ലേറ്റില്‍ പെന്‍സില്‍ കൊണ്ട് ഹിന്ദി അക്ഷരങ്ങള്‍ എഴുതി വായിച്ചു പഠിക്കുന്നതാണ് ദൃശ്യങ്ങള്‍. സനോജ് മിശ്രയാണ് പഠിപ്പിക്കുന്നത്. മൊണാലിസയുടെ സഹോദരിയും കൂടെയുണ്ട്.
ഫെബ്രുവരി 14-ന് മൊണാലിസ കോഴിക്കോടെത്തുമെന്ന് വ്യവസായി ബോബി ചെമ്മണൂര്‍ പങ്കുവെച്ച വീഡിയോയില്‍ വ്യക്തമാക്കിയിരുന്നു. മഹാകുംഭമേള നടക്കുന്ന പ്രയാഗ് രാജില്‍ മാല വില്‍ക്കാനെത്തിയ 16-കാരിയാണ് മോണി ഭോസ്‌ലെ എന്ന മൊണാലിസ. മോണിയുടെ ദൃശ്യങ്ങള്‍ ആരോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതോടെ കണ്ണടച്ചുതുറക്കുന്ന വേഗത്തിലാണ് ഈ 16-കാരി വൈറലായത്. മോണി ഭോസ്‌ലെയെ സാമൂഹികമാധ്യമങ്ങളില്‍ ‘മൊണാലിസ’ എന്നും ബ്രൗണ്‍ ബ്യൂട്ടി’ എന്നും വിശേഷിപ്പിച്ചു.
STORY HIGHLIGHT: viral girl monalisa starts training with film director