പ്രതീക്ഷ നഷ്ടപ്പെട്ടു പോകുന്ന സമയത്താണ് പലർക്കും ഡിപ്രഷൻ ഉണ്ടാവുന്നത് അതുകൊണ്ടുതന്നെ പലരും വളരെ ബുദ്ധിമുട്ടേറിയ മാർഗ്ഗങ്ങൾ ഇതിനായി കണ്ടെത്തുകയും ചെയ്യാറുണ്ട് പ്രതീക്ഷ നഷ്ടപ്പെടാതെ ജീവിതത്തിൽ ഒരു ലക്ഷ്യം ഉണ്ടാക്കിയെടുക്കുക എന്നതും ഡിപ്രഷൻ മാറാനുള്ള ഒരു മികച്ച മാർഗ്ഗമാണ് ഇത്തരം കാര്യങ്ങൾ ചെയ്യുമ്പോൾ തന്നെ ഡിപ്രഷൻ മാറുന്നത് നമുക്ക് മനസ്സിലാക്കാൻ സാധിക്കും
ഇതിൽ ഒന്നാമതായി ചെയ്യേണ്ടത് വ്യായാമം ചെയ്യുക എന്നതാണ് വ്യായാമം നമ്മുടെ മനസ്സിന് വലിയൊരു കുളിർമയാണ് നൽകുന്നത് വ്യായാമം ചെയ്യുകയാണെങ്കിൽ നമ്മുടെ ഡിപ്രഷൻ മാറുന്നതായി നമുക്ക് മനസ്സിലാക്കാൻ സാധിക്കും നമ്മുടെ മനസ്സിനെ ഉണർത്തുകയാണ് വ്യായാമത്തിലൂടെ ചെയ്യുന്നത് അതുകൊണ്ട് ദിവസവും വ്യായാമം ചെയ്യുകയാണെങ്കിൽ ഡിപ്രഷനെ ഒരു പരിധിവരെ നമുക്ക് മാറ്റിനിർത്താം
എന്നും രാവിലെ നേരത്തെ എഴുന്നേറ്റ് പ്രകൃതിയിലേക്ക് ഇറങ്ങുക എന്നതാണ് പ്രകൃതി നമുക്ക് നൽകുന്ന ഒരു പോസിറ്റീവ് എനർജി എവിടെനിന്നും നമുക്ക് ലഭിക്കില്ല അതുകൊണ്ട് എല്ലാ ദിവസവും രാവിലെ നേരത്തെ ഉണരുക ആ സമയത്ത് പ്രകൃതിയിലേക്ക് ഇറങ്ങി പ്രകൃതിയിലേക്ക് നോക്കുക നമ്മുടെ മനസ്സിന് കുളിർമയേകാൻ സാധിക്കുന്ന ഒരുപാട് ചിത്രങ്ങൾ അവിടെ ഉണ്ടാകും ആ ചിത്രങ്ങൾ നിങ്ങളുടെ മനസ്സിലെ ഡിപ്രഷനെ മാറ്റുകയും അവിടെ ഒരു പോസിറ്റീവ് എനർജി നിറയ്ക്കുകയും ചെയ്യും അതുകൊണ്ട് പ്രകൃതിയിലേക്ക് ഇറങ്ങാൻ മടിക്കാതിരിക്കുക
മെഡിറ്റേഷൻ ചെയ്യുന്നതുകൊണ്ട് നമ്മുടെ ശരീരത്തിൽ ഒരുപാട് മാറ്റങ്ങൾ ഉണ്ടാവുന്നുണ്ട് മെഡിറ്റേഷൻ യോഗ തുടങ്ങിയ കാര്യങ്ങൾ നമ്മുടെ ശരീരത്തിലെ ഡിപ്രഷനെ മാറ്റാൻ സഹായിക്കുന്ന നമ്മളിലേക്ക് പോസിറ്റീവ് നിറയ്ക്കുന്ന ചില കാര്യങ്ങളാണ് അതുകൊണ്ട് മെഡിറ്റേഷൻ സ്ഥിരമായി ചെയ്യാൻ ശ്രദ്ധിക്കുക
ഏഴെട്ട് മണിക്കൂറെങ്കിലും കൃത്യമായി ഉറങ്ങുക എന്നതാണ് ഒരു വ്യക്തിയുടെ ആരോഗ്യത്തിൽ വളരെയധികം പ്രാധാന്യമുള്ള ഒന്നാണ് ഉറക്കം എന്ന് പറയുന്നത് പലപ്പോഴും ഉറക്കം നഷ്ടപ്പെടാതിരിക്കുന്ന സാഹചര്യത്തിലാണ് ഡിപ്രഷൻ അടക്കമുള്ള കാര്യങ്ങൾ ഉണ്ടാവുന്നത് അതുകൊണ്ടുതന്നെ ഉറക്കം കൃത്യമാണെന്ന് ഉറപ്പുവരുത്തുക കൃത്യമായ രീതിയിൽ തന്നെ ഉറങ്ങാൻ ശ്രദ്ധിക്കുകയും ചെയ്യുക അങ്ങനെയാണെങ്കിൽ ഡിപ്രഷൻ ഒരു പരിധിവരെ മാറുന്നതായി നമുക്ക് മനസ്സിലാക്കാൻ സാധിക്കും
കുടുംബവുമായി കൂടുതൽ സമയം ചിലവഴിക്കുക എന്നതാണ് ഒറ്റയ്ക്ക് നിൽക്കുന്ന സമയത്താണ് ഡിപ്രഷൻ വർദ്ധിക്കുവാനുള്ള സാഹചര്യം വരുന്നത് അതുകൊണ്ടുതന്നെ നമ്മുടെ കുടുംബത്തിലുള്ള ആളുകളുമായി കൂടുതൽ ഇടപഴകുകയും അവരുമായി കൂടുതൽ സമയം ചിലവഴിക്കുകയും ചെയ്യുക മറ്റൊരു കാര്യം നിങ്ങളുടെ പ്രശ്നം എന്താണെങ്കിലും അത് നിങ്ങൾക്ക് വളരെ അടുത്ത ഒരു സുഹൃത്തിനോട് ബന്ധുവിനോട് തുറന്നു പറയുക എന്നതാണ് ഒരാളിനോട് ഒരു കാര്യം തുറന്നു പറയുമ്പോൾ തന്നെ നമ്മുടെ മനസ്സിൽ പകുതി ആശ്വാസം ഉണ്ടാകും