ചിക്കൻ ടിക്ക പുറത്തു നിന്ന് വാങ്ങി എല്ലാരും കഴിച്ചിട്ടുണ്ടാവും. ..എന്നാലിത് വീട്ടിൽ തന്നെ ഈസിയായി ഉണ്ടാക്കി നോക്കിയാലോ. . നമുക്കിത് ഓവനിലും പാനിലും ഗ്രിൽ ചെയ്തെടുക്കാം. ..
ടിക്കക്ക് രണ്ടു മാരിനേഷൻ ഉണ്ട് . കുറഞ്ഞത് മൂന്ന് മണിക്കൂറെങ്കിലും ചിക്കൻ marinate ചെയ്തു ഫ്രിഡ്ജിൽ വെക്കുക (freeze ചെയ്യരുത് ).
ആദ്യത്തെ മാരിനേഷനു വേണ്ട ചേരുവകൾ:
ചിക്കൻ എല്ലില്ലാതെ എടുത്തു ക്യൂബ്സ് ആയി മുറിച്ചത്. ..200 ഗ്രാം
ഇഞ്ചി വെളുത്തുളളി പേസ്റ്റ്. ..1ടേ സ്പൂൺ
കാശ്മീരി മുളകുപൊടി.. രണ്ട് ടീസ്പൂൺ
മഞൾ പൊടി. ..അര ടീസ്പൂൺ
തൈര് …..അര കപ്പ്
നാരങ്ങ നീര്. .1 ടേ സ്പൂൺ
ഉപ്പ്. ..പാകത്തിന്
ആദ്യം ചിക്കനിൽ ഉപ്പും മുളകും മഞ്ഞളും ഇഞ്ചി-വെളുത്തുള്ളി പേസ്റ്റും തൈരും നാരങ്ങാ നീരും ചേർത്ത് നന്നായി യോജിപ്പിച്ചു 3 to 4 മണിക്കൂർ ഫ്രിഡ്ജിൽ വെക്കുക. അതിനു ശേഷം രണ്ടാമത്തെ മാരിനേഷനു ബാക്കിയുള്ള ചേരുവകൾ തയാറാക്കുക
സവാള വലിയ ക്യൂബ്സ് ആയി മുറിച്ചു അടർത്തിയെടുത്തത്. …1 കപ്പ്
പച്ച,മഞ്ഞ,ചുവപ്പ് കളർ കാപ്സിക്കം. ..അര കപ്പ് വീതം
കസൂരി മേത്തി. ..ഒരു സ്പൂൺ
മല്ലിപ്പൊടി. ..ഒരു സ്പൂൺ
നല്ല ജീരകം പൊടിച്ചത്… അര ടീസ്പൂൺ
ഗരം മസാല പൊടി …ഒരു സ്പൂൺ
ഒലിവ് ഓയിൽ ….ഒരു ടേ സ്പൂൺ
ചിക്കൻ പുറത്തെടുത്ത് ബാക്കി എല്ലാം
ചേർത്ത് വീണ്ടും 30 minute മാറ്റിവെക്കുക.
*******
Skewer sticks 15 മിനിറ്റു വെളളത്തിൽ മുക്കി വെക്കുക. .
പിന്നെ Skewer ഇൽ ചിക്കൻ,സവാള,കാപ്സിക്കം ഓരോന്നായി ഇടവിട്ട് കോർത്ത് വെക്കുക. ..പ്രീ ഹീറ്റ് ചെയ്ത ഓവനിൽ 20 മിനിറ്റു ഗ്രിൽ ചെയ്തെടുക്കുക .. 10 മിനിറ്റ് കഴിഞ്ഞാൽ തിരിച്ചു വെച്ച് ഓയിൽ ബ്രഷ് ചെയ്ത് കൊടുക്കണം. …
ഇതേ പോലെ പാനിലും ചെയ്തെടുക്കാം. ..
നല്ല ടേസ്റ്റി ചിക്കൻ ടിക്ക റെഡി.