Kerala

വന്യജീവി ആക്രമണം തടയാൻ 10 മിഷനുകൾക്ക് രൂപംനൽകി വനംവകുപ്പ്; തീരുമാനം കാട്ടാന ആക്രമണത്തിൽ തുടച്ചായി ആളുകൾ മരിച്ച സംഭവങ്ങളുടെ പശ്ചാത്തലത്തിൽ | forest department

വന്യജീവി സംഘർഷ സംഘർഷ പ്രദേശങ്ങളിൽ പ്രാദേശികമായി സന്നദ്ധ പ്രതികരണ സേന രൂപീകരിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ വന്യജീവി ആക്രമണം തടയാൻ 10 മിഷനുകൾക്ക് രൂപംനൽകി വനംവകുപ്പ്. കാട്ടാന ആക്രമണത്തിൽ തുടച്ചായി ആളുകൾ മരിച്ച സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. എല്ലാ ഫോറസ്റ്റ് ഡിവിഷനുകളിലും വന്യജീവികളുടെ സ്ഥിരം  സഞ്ചാരപാതകൾ, ആനത്താരകൾ എന്നിവ തുടർച്ചയായി നിരീക്ഷിക്കും. വന്യജീവി സംഘർഷ സംഘർഷ പ്രദേശങ്ങളിൽ പ്രാദേശികമായി സന്നദ്ധ പ്രതികരണ സേന രൂപീകരിക്കും, ജനവാസമേഖലകളിലേക്ക് വന്യജീവികൾ പ്രവേശിക്കുന്നത് തടയാൻ സോളാർ ഫെൻസിംഗ് ശക്തമാക്കും, ഗോത്ര സമൂഹങ്ങളുടെ പ്രാദേശിക അറിവുകളെ ഉപയോഗപ്പെടുത്തി വന്യജീവി ആക്രമണം തടയുക, വന്യജീവികൾക്ക് ഭക്ഷണവും വെള്ളവും വനത്തിൽ ഉറപ്പ് വരുത്തുക, പാമ്പ് കടിയേറ്റുള്ള മരണം തടയാൻ ആന്‍റിവെനം ഉൽപ്പാദനവും വിതരണവും ശക്തമാക്കുക തുടങ്ങിയവയാണ് കർമ്മ പദ്ധതികൾ. പ്രവർത്തന രഹിതമായ എസ്റ്റേറ്റുകൾക്ക് നോട്ടീസ് നൽകി അടിക്കാടുകൾ നീക്കം ചെയ്യാൻ ആവശ്യപ്പെടാനും യോഗം തീരുമാനിച്ചു.

അതേസമയം, മനുഷ്യമൃ​ഗ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ വയനാടിന് 50 ലക്ഷം അനുവദിച്ച് ദുരന്തനിവാരണ വകുപ്പ് ഉത്തരവ്. ജില്ലാ കളക്ടർക്ക് പണം കൈമാറും. വനാതിർത്തി പ്രദേശങ്ങളിലെ അടിക്കാട് വെട്ടാനും ഈ പണം ഉപയോ​ഗിക്കാം. വയനാട്ടില്‍ വര്‍ധിച്ചുവരുന്ന വന്യജീവി സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ വയനാട്ടിൽ ഉണ്ടായിട്ടുള്ള വന്യജീവി അക്രമങ്ങൾ ഉള്‍പ്പെടെ തടയുന്നതിന് വേണ്ടിയാണ് ദുരന്ത നിവാരണ വകുപ്പ് പണം അനുവദിച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ 26ാം തീയതി തന്നെ ഈ പണം അനുവദിച്ചുകൊണ്ട് തീരുമാനമായിരുന്നു. ഇന്ന് കളക്ടര്‍ക്ക് പണം കൈമാറുമെന്ന് അറിയിച്ചു കൊണ്ട് ഉത്തരവ് പുറത്തിറങ്ങിയിട്ടുണ്ട്. ഈ പണം അവിടുത്തെ വിവിധ തരത്തിലുള്ള ലഘൂകരണ പ്രവര്‍ത്തനങ്ങള്‍ക്ക്, അടിക്കാട് വെട്ടി വന്യജീവികള്‍ പുറത്തേക്ക് വരുന്നത് തടയുന്നത് അടക്കമുള്ള കാര്യങ്ങള്‍ സ്വീകരിക്കാന്‍ ഈ പണം  ഉപയോഗിക്കാം എന്നാണ് ഉത്തരവില്‍ പറയുന്നത്. അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

content highlight : forest-department-again-with-action-plan-to-prevent-wildlife-attacks