തിരുവനന്തപുരം: നേമത്ത് ഓട് മേഞ്ഞ വീട് കത്തി നശിച്ചു. പ്ലാങ്കാലമുക്ക് കുന്നുകാട്ടില്‍ വടക്കേ കുഴിവിളാകം സ്വദേശി സുനില്‍കുമാറിന്‍റെ വീടാണ് കത്തിനശിച്ചത്. രാവിലെ പത്തരയോടെയാണ് തീ പടര്‍ന്നതായി ശ്രദ്ധയിൽപെട്ടത്. വീടിന്‍റെ മേല്‍ക്കൂരയിലേക്ക് തീ ആളിപ്പടർന്നതോടെ നാട്ടുകാർ ഫയർഫോഴ്സിനെ വിളിച്ചറിയിക്കുകയും തീ അണയ്ക്കാനുള്ള ശ്രമം ആരംഭിക്കുകയുമായിരുന്നു. എന്നാൽ ഫയർഫോഴ്സ് എത്തിയപ്പോഴേക്കും മേൽക്കൂര പൂര്‍ണമായും കത്തി നശിച്ചു.