പ്രഷര്‍കുക്കറിൽ ഒരു കിടിലൻ പാലട പായസം ഉണ്ടാക്കിയാലോ? വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു പായസം റെസിപ്പി. കുട്ടികൾക്കും മുതിർന്നവർക്കും ഇത് ഒരുപോലെ ഇഷ്ടമാകും.
ആവശ്യമായ ചേരുവകള്‍
തയ്യാറാക്കുന്ന വിധം
ഒരു കപ്പ് അട തിളപ്പിച്ച വെള്ളത്തില്‍ ഇട്ട് 10 – 15 മിനിറ്റ് അടച്ചുവെക്കാം. അതിനുശേഷം ഈ വെള്ളം മാറ്റി മൂന്ന് തവണ തണുത്തവെള്ളത്തില്‍ കഴുകി ഊറ്റി മാറ്റി വെക്കുക. കുക്കറില്‍ 1 1/2 ലിറ്റര്‍ പാല്‍ ഒഴിച്ച് തിളപ്പിച്ചെടുക്കാം. പാല് തിളച്ചുവരുമ്പോ അതിലേക് പഞ്ചസാര ചേര്‍ത്തുകൊടുക്കാം. പഞ്ചസാര അലിഞ്ഞതിനുശേഷം അതിലേക്കു കുക്ക് ചെയ്തുവെച്ച അട ഇട്ട് നന്നായി ഇളക്കിയെടുക്കാം. ഈ കുക്കര്‍ അടച്ചുവെച്ചിട്ട് കുക്കറിന്റെ വിസില്‍/വെയിറ്റ് എടുത്തുമാറ്റണം.
തുടര്‍ന്ന് ചെറിയ തീയില്‍ കുക്ക് ചെയ്യാം. ആവി വന്നുതുടങ്ങിയാല്‍ കുക്കറിന്റെ വിസില്‍/വെയിറ്റ് ഇട്ടിട് 25 മിനിറ്റ് ചെറിയ തീയില്‍ കുക്ക് ചെയ്യുക. അതിനുശേഷം തീ ഓഫ് ചെയ്യാം. കുക്കറിലെ ആവി പോയതിനുശേഷം കുക്കറിന്റെ മൂടി തുറന്നു നോക്കാം. പിന്നീട് ഇതിലേക്ക് ഏലക്കാപൊടിയും ഒരുനുള്ള് ഉപ്പും ചേര്‍ത്ത് ഇളക്കാം. ഒരു ചെറിയ പാത്രം ചൂടാക്കി അതിലേക് നെയ്യ് ഒഴിച്ചുകൊടുക്കാം. നെയ്യ് ചൂടായിക്കഴിഞ്ഞാല്‍ ചെറിയ തീയില്‍ കശുവണ്ടിയും മുന്തിരിയും വറത്തെടുക്കുക. ഇത് പായസത്തില്‍ ചേര്‍ത്ത് നന്നായി യോജിപ്പിക്കാം.