Food

വെറൈറ്റി എഗ്ഗ് നൂഡിൽസ് തയ്യാറാക്കിയാലോ?

ഒരു വെറൈറ്റി എഗ്ഗ് നൂഡിൽസ് തയ്യാറാക്കിയാലോ? കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ട്ടപെടുന്ന ഒരു കിടിലൻ റെസിപ്പി.

ആവശ്യമായ ചേരുവകൾ

  • മുട്ട
  • മുളകുപൊടി
  • മഞ്ഞൾപ്പൊടി
  • കുരുമുളകുപൊടി
  • എണ്ണ
  • സവാള
  • വെളുത്തുള്ളി
  • തക്കാളി
  • പച്ചമുളക്
  • സോയസോസ്
  • തക്കാളി
  • കോൺഫ്ലോർ
  • ഉപ്പ്
  • മല്ലിയില

തയ്യാറാക്കുന്ന വിധം

ഒരു പാത്രത്തിലേക്ക് മൂന്ന് മുട്ട പൊട്ടിച്ചൊഴിച്ച് അര ടേബിൾ സ്പൂൺ കാശ്മീരി മുളകുപൊടി, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, അര ടീസ്പൂൺ കുരുമുളകുപൊടി, അൽപ്പം ഉപ്പ് എന്നിവ ചേർത്തിളക്കുക. ഒരു പാൻ അടുപ്പിൽ വെച്ച് എണ്ണ പുരട്ടി മുട്ട കുറച്ചു വീതം ഒഴിച്ച് രണ്ട് തവണയായി വേവിച്ചെടുക്കാം. തയ്യാറാക്കിയ മുട്ട വീതി കുറച്ച് നീളത്തിൽ അരിഞ്ഞെടുക്കുക.

അടുപ്പിൽ പാൻ വെച്ച് ആവശ്യത്തിന് എണ്ണയൊഴിച്ചു ചൂടാക്കി ഒരു സവാള ചെറുതായി അരിഞ്ഞത്, വെളുത്തുള്ളി ചെറുതായി അരിഞ്ഞത് ഒരു ടേബിൾസ്പൂൺ, ഒന്നോ രണ്ടോ പച്ചമുളക് അരിഞ്ഞത്, എന്നിവ ചേർത്തു വഴറ്റുക. ഒരു ചെറിയ തക്കാളി കഷ്ണങ്ങളാക്കിയതു കൂടി ചേർത്തിളക്കാം.

അര ടേബിൾസ്പൂൺ സോയസോസ്, ഒരു ടേബിൾസ്പൂൺ തക്കാളി സോസ് എന്നിവ ചേർത്തിളക്കുക. അരിഞ്ഞു വെച്ചിരിക്കുന്ന മുട്ട ചേർത്തിളക്കി വേവിച്ച് അൽപ്പം മല്ലിയിലയും ആവശ്യത്തിന് ഉപ്പും ചേർത്ത് അടുപ്പിൽ നിന്നും മാറ്റാം. എഗ്ഗ് നൂഡിൽസ് റെഡി.