Food

ദോശയ്‌ക്കൊപ്പം കഴിക്കാൻ ഒരുഗ്രൻ തക്കാളി ചട്‌നി ആയാലോ?

ദോശയ്‌ക്കൊപ്പം കഴിക്കാൻ ഒരുഗ്രൻ തക്കാളി ചട്‌നി തയ്യാറാക്കിയാലോ? എപ്പോഴും സാമ്പാറും ചമ്മന്തിയുമല്ലേ കോമ്പിനേഷൻ ഇത്തവണ ഇതൊന്ന് പരീക്ഷിക്കൂ.

ആവശ്യമായ ചേരുവകള്‍

  • തക്കാളി അരിഞ്ഞത് – 2 വലുത്
  • സവാള അരിഞ്ഞത് – 1 ചെറുത്
  • പച്ചമുളക് അരിഞ്ഞത് – 2 എണ്ണം
  • വെളുത്തുള്ളി അരിഞ്ഞത് – 3 എണ്ണം
  • മുളകുപൊടി – 1 ടേബിള്‍ സ്പൂണ്‍
  • കായപ്പൊടി – കാല്‍ ടീസ്പൂണ്‍
  • പഞ്ചസാര – കാല്‍ ടീസ്പൂണ്‍
  • കറിവേപ്പില – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

പാനിലേക്ക് മൂന്ന് ടേബിള്‍ സ്പൂണ്‍ എണ്ണ ഒഴിക്കുക. അതിലേക്ക് അരിഞ്ഞ തക്കാളി, സവാള, പച്ചമുളക്, വെളുത്തുള്ളി എന്നിവ ചേര്‍ക്കുക. ഇതിലേക്ക് കാല്‍ ടേബിള്‍ സ്പൂണ്‍ ഉപ്പ് ചേര്‍ത്ത് ഇളക്കുക. നന്നായി വഴന്നു വരുന്നതുവരെ മൂടിവച്ച് വേവിച്ചെടുക്കുക. ഇതിലേക്ക് മുളകുപൊടി, കായപ്പൊടി, പഞ്ചസാര എന്നിവ ചേര്‍ത്ത് പച്ചമണം മാറുന്നതുവരെ ഇളക്കുക. അടുപ്പില്‍ നിന്നും മാറ്റി ചൂടാറുമ്പോള്‍ മിക്‌സിയിലിട്ട് നന്നായി അരച്ചെടുക്കുക. പാന്‍ അടുപ്പില്‍ വച്ച് കടുക് താളിച്ച് അതിലേക്ക് അരച്ച ചട്‌നി ഒഴിച്ച ശേഷം ഇളക്കുക. ചൂടോടെ വിളമ്പാം.