Kerala

കേരളത്തിലെ ഉപഭോക്താക്കൾക്ക് പുതിയ മെത്തകളുടെ ശ്രേണികൾ അവതരിപ്പിച്ച് പെപ്സ് ഇൻഡസ്ട്രീസ്

സുഖം, സപ്പോർട്ട്, ഈട് എന്നിവ പുനർനിർവചിക്കുന്ന മൂന്ന് പുതിയ ഉൽപ്പന്ന ശ്രേണികളാണ് കമ്പനി പുറത്തിറക്കിയത്

കൊച്ചി: കേരളത്തിലെ ഉപഭോക്താക്കൾക്ക് ലോകോത്തര മികവോടെയുള്ള മെത്തകൾ അവതരിപ്പിച്ച് രാജ്യത്തെ മുൻ നിര സ്ലീപ്പ് സൊല്യൂഷൻസ് ബ്രാൻഡായ പെപ്സ് ഇൻഡസ്ട്രീസ്. നവീന ആശയങ്ങളാൽ നിർമിതമായ പുതിയ മെത്തകളുടെ ശ്രേണികൾ താങ്ങാവുന്ന വിലയിലാണ് അവതരിപ്പിച്ചിരിക്കുന്നത്. പെപ്സ് കംഫർട്ട്, പെപ്സ് സുപ്രീം, പെപ്സ് റെസ്റ്റോണിക്ക് മെമ്മറി ഫോം എന്നിങ്ങനെ മൂന്ന് ഉൽപ്പന്നങ്ങളുടെ ശ്രേണിയാണ് സുഖം, സപ്പോർട്ട്, ഈട് എന്നീ ഘടകങ്ങൾക്ക് ഊന്നൽ നൽകി വിപണിയിലെത്തിച്ചിരിക്കുന്നത്. പുതിയ ശ്രേണികളിലുള്ള മെത്തകൾ ചൊവ്വാഴ്ച കൊച്ചിയിൽ അവതരിപ്പിച്ചു.

“നൂതനത്വം, ഗുണമേന്മ, താങ്ങാവുന്ന വില എന്നിങ്ങനെയുള്ള പെപ്സിന്റെ പ്രതിബദ്ധതക്ക് ഉദാഹരണമാണ് പുതുതായി വിപണിയിലെത്തിക്കുന്ന മെത്തകൾ. പെപ്സ് കംഫർട്ട്, പെപ്സ് സുപ്രീം, പെപ്സ് റെസ്റ്റോണിക്ക് മെമ്മറി ഫോം എന്ന മൂന്നു ശ്രേണികളിലായി പുറത്തിറക്കിയിട്ടുള്ള മെത്തകൾ കേരളത്തിലെ പ്രബുദ്ധരായ ഉപഭോക്താക്കളുടെ ആവശ്യപ്രകാരമുള്ള ഉൽപ്പന്നങ്ങളാണ്. പുതുയുഗ സാങ്കേതിക വിദ്യയും, പ്രകൃതി സൗഹൃദ വസ്തുക്കളും ഉപയോഗിച്ച് നിർമ്മിച്ചിട്ടുള്ള പുതിയ മെത്തകൾ സുഖവും ഈടും ഉറപ്പിക്കുന്നവയാണ്. സ്ലീപ്പ് ഹെൽത്ത് സംബന്ധിച്ച അവബോധം വർധിച്ചു വരുന്ന ഈ കാലത്ത്, ഇന്ത്യയിലെ ഉപഭോക്താക്കൾക്ക് ഏറ്റവും മികച്ച ഉൽപ്പന്നങ്ങൾ നൽകുക എന്നതിൽ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്,” പെപ്സ് ഇൻഡസ്ട്രീസ് സഹസ്ഥാപകനും സി ഇ ഒ യുമായ ജി ശങ്കർ റാം പറഞ്ഞു.

ഏറ്റവും മികച്ച സ്റ്റീലിന്റെ ഹൈ കാർബൺ, നോൺ-ഓയിൽഡ് സ്റ്റീൽ വയർ ഉപയോഗിച്ച് നിർമിക്കുന്നതിനാൽ ഈടു കൂട്ടുകയും, ഇടിവു കുറയ്ക്കുകയും ചെയ്തുകൊണ്ടുള്ള മെത്തകളാണ് പെപ്സ് കംഫർട്ട് ശ്രേണിയിൽ ഉള്ളത്. യൂറോപ്യൻ സാങ്കേതിക വിദ്യയിൽ നിർമ്മിച്ചിട്ടുള്ള ഈ മെത്തകൾ അയൺ റെസിസ്റ്റന്റ് ഫ്ലാറ്റ് നിറ്റഡ് പോളിയെസ്റ്റർ തുണിയും 93 ശതമാനം ജൈവ വിഘടന സാധ്യതകളുള്ള വസ്തുക്കളും കൊണ്ട് നിർമ്മിച്ചതാകയാൽ തികച്ചും പ്രകൃതി സൗഹൃദപരമായ രീതിയിലാണ് ഉപഭോക്താക്കളിലേക്കെത്തുന്നത്. ഉറക്കത്തിനിടയിലെ ചലനങ്ങൾ ഉറക്കം നഷ്ടപ്പെടുത്താത്ത രീതിയിൽ പോക്കറ്റഡ് സ്പ്രിങ്ങുകൾ ഉപയോഗിച്ചാണ് പെപ്സ് സുപ്രീം ശ്രേണിയിലെ മെത്തകൾ നിർമിച്ചിട്ടുള്ളത്. ദീർഘകാലം ഉപയോഗിക്കാവുന്നതും, വായുസഞ്ചാരം സാധ്യമാക്കുന്നതും, ഒപ്പം സുഖകരമായ ഉറക്കം നല്കുന്നവയുമാണ് ഈ ശ്രേണിയിലെ മെത്തകൾ.

പെപ്സ് സനിബൽ ബോണേൽ പ്ലഷ്‌ മെമ്മറി ഫോം, പെപ്സ് ആർഡീൻ പോക്കറ്റഡ് പ്ലഷ് മെമ്മറി ഫോം എന്നിങ്ങനെ രണ്ടുതരം മെത്തകളാണ് പെപ്സ് റെസ്റ്റോണിക്ക് മെമ്മറി ഫോം ശ്രേണിയിലുള്ളത്. അമേരിക്കൻ റെസ്റ്റോണിക്ക് ഗ്രേറ്റ് സ്ലീപ് സീരീസിന്റെ ഭാഗമായ പെപ്സ് സനിബൽ ബോണേൽ പ്ലഷ്‌ മെമ്മറി ഫോം മെത്തകൾ മർദ പ്രതിരോധശേഷിയുള്ളതും വായുസഞ്ചാരം സാധ്യമാക്കുന്നതുമായ ഫോം, ശരിയായ ഊഷ്മാവ് എന്നിവ സംയോജിപ്പിച്ച്, ഹൈ കാർബൺ ടാറ്റാ സ്റ്റീൽ ബോണേൽ സ്പ്രിങ്ങുകൾ ഉപയോഗിച്ചാണ് നിർമിച്ചിട്ടുള്ളത്. ഉറക്കത്തിനിടയിലെ ചലനം അറിയാത്ത രീതിയിലാണ് പെപ്സ് ആർഡീൻ പോക്കറ്റഡ് പ്ലഷ് മെമ്മറി ഫോം മെത്തകളുടെ നിർമിതി. മികച്ച ഉറക്കം നൽകാൻ പാകപ്പെടുത്തി നിർമിച്ചിട്ടുള്ളതാണ് ഈ മെത്തകൾ.

കഴിഞ്ഞ ഏതാനും വർഷങ്ങളിൽ കേരളത്തിൽ പെപ്സിന്റെ സാന്നിധ്യം 24 ഗ്രേറ്റ് സ്ലീപ്പ് സ്റ്റോറുകളും 200 മൾട്ടി-ബ്രാൻഡ് സ്റ്റോറുകളുമായി വ്യാപിപ്പിച്ചിട്ടണ്ട്. പുതുതായി അവതരിപ്പിച്ചിട്ടുള്ള ശ്രേണികളിലുള്ള പെപ്സ് മെത്തകൾ എല്ലാ സ്റ്റോറുകളിലും ലഭ്യമാണ്. കൂടാതെ, പെപ്സ് വെബ്‌സൈറ്റായ പെപ്സ് ഇന്ത്യ ഡോട്ട് കോമിലും വാങ്ങാനാകും.