ഡിന്നറിന് നാടന്‍ ചിക്കന്‍ സൂപ്പ് തയ്യാറാക്കിയാലോ. വളരെ എളുപ്പത്തിൽ രുചികരമായി തയ്യാറാക്കാവുന്ന ഒരു ചിക്കൻ സൂപ്പ് റെസിപ്പി.
ആവശ്യമായ ചേരുവകള്‍
- ചിക്കന്‍ -അഞ്ച് കഷണം
- ചുവന്നുള്ളി – 10
- വെളുത്തുള്ളി – 5
- മഞ്ഞള്‍ , ജീരകം പൊടി – 1/4 ടീസ്പൂണ്‍
- കുരുമുളക് പൊടി – 1 ടീസ്പൂണ്‍
തയ്യാറാക്കുന്ന വിധം
കുക്കറില്‍ എല്ലോടുകൂടിയ ചിക്കന്‍ കഷണങ്ങളും ചതച്ചെടുത്ത വെളുത്തുള്ളി, ചുവന്നുള്ളിയും, മഞ്ഞള്‍, കുരുമുളക്‌പൊടികളും, ഉപ്പും, 2 കപ്പ് വെള്ളവും ചേര്‍ത്ത് മൂന്നോ നാലോ വിസിലില്‍ വേവിച്ചെടുക്കുക. ഇതിലേക്ക് കറിവേപ്പില, നല്ലെണ്ണ ചേര്‍ക്കുക. ഉപ്പും, കുരുമുളകും ആവശ്യാനുസരണം ചേര്‍ക്കുക. സൂപ്പര്‍ സൂപ്പ് റെഡി.