India

വന്യജീവി ആക്രമണവും തീരമണൽ ഖനനവുമുയർത്തിയുള്ള യുഡിഎഫ് എം.പിമാരുടെ പ്രതിഷേധം; കേരളത്തെ കുറ്റപ്പെടുത്തി കേന്ദ്ര മന്ത്രി | kerala wildlife attack bhupender yadav

സംസ്ഥാന സർക്കാർ ഉത്തരവാദിത്തം നിറവേറ്റാത്തതാണ് മനുഷ്യ- വന്യജീവി സംഘർഷം കൂടാന്‍ കാരണമെന്ന് കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി

ഡൽഹി: വന്യജീവി ആക്രമണവും തീരമണൽ ഖനനവുമുയർത്തിയുള്ള യുഡിഎഫ് എം.പിമാരുടെ പ്രതിഷേധിച്ചു. വിഷയം ഉയർത്തി, രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ യുഡിഎഫ് എം.പിമാർ പാർലമെന്റ് കവാടത്തിൽ ആണ് പ്രതിഷേധിച്ചത്. എന്നാൽ വന്യജീവി ആക്രമണത്തിൽ കേരള സർക്കാരിനെ കേന്ദ്ര വനം- പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവ് കുറ്റപ്പെടുത്തി. കേന്ദ്ര- സംസ്ഥാന സർക്കാരുകൾ ഉത്തരവാദിത്തം നിറവേറ്റുന്നില്ലെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി.

പ്രതിഷേധത്തിന് മുന്നിലൂടെ കടന്നു പോകുമ്പോഴായിരുന്നു വനം-പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവിന്റെ പ്രതികരണം. സംസ്ഥാന സർക്കാർ ഉത്തരവാദിത്തം നിറവേറ്റാത്തതാണ് മനുഷ്യ- വന്യജീവി സംഘർഷം കൂടാന്‍ കാരണമെന്ന് കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി. അങ്ങനെയെങ്കിൽ സംസ്ഥാന വനംമന്ത്രിയെ വിളിച്ചുവരുത്താൻ കേന്ദ്രം തയാറാകണമെന്ന് കെ.സി വേണുഗോപാൽ ആവശ്യപ്പെട്ടു. ജനങ്ങളുടെ നിസഹായാവസ്ഥ സർക്കാർ കാണണമെന്ന് പ്രിയങ്ക ഗാന്ധി. കോർപ്പറേറ്റുകള സഹായിക്കാനുള്ള തീരമണൽ ഖനന നീക്കത്തിൽ നിന്ന് കേന്ദ്ര സർക്കാർ പിൻമാറണമെന്നും പ്രതിഷേധിച്ച യുഡിഎഫ് എം പിമാർ ആവശ്യപ്പെട്ടു.

Latest News