Celebrities

കോതമംഗലം സ്വദേശിനിയായ ലിഡിയ ജേക്കബ് കാർത്തിക ആയ കഥ

മലയാള സിനിമയിൽ നിരവധി കഥാപാത്രങ്ങളെ അനശ്വരമാക്കിയ നടിയാണ് കാർത്തിക ഇപ്പോൾ ശരിക്കും എവിടെയാണ് സ്ഥാനത്തെ എവിടെയും കാണാനില്ല എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത് അമേരിക്കയിൽ ഭർത്താവിനൊപ്പം സുഖജീവിതം നയിക്കുകയാണ് ഇപ്പോൾ താരമെന്നാണ് അറിയുന്നത് വെള്ളിനക്ഷത്രം ഫൈസി തുടങ്ങി ഒന്നിലധികം ചിത്രങ്ങളിലൂടെ മലയാളികളുടെ മനസ്സ് മികച്ചതാക്കാൻ താരത്തിന് സാധിക്കുന്നുണ്ട് താരത്തെക്കുറിച്ച് ഒരു പേജിൽ വന്നാൽ കുറിപ്പാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് ഈ കുറുപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ…

വെള്ളിനക്ഷത്രം സിനിമയിലെ അശ്വതി, പുലിവാല്‍ കല്യാണം സിനിമയിലെ ശ്രീക്കുട്ടി. വിക്രം നായകനായ തമിഴ് സിനിമയില്‍ ജൂനിയര്‍ ആര്‍ടിസ്റ്റായി തുടക്കം കുറിച്ച എറണാകുളംകാരി

മലയാളത്തില്‍ വലിയ വിജയം നേടിയ വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന സിനിമ സംവിധായകന്‍ വിനയന്‍ തമിഴിലേക്ക് റീമേക്ക് ചെയ്തിരുന്നു. സിനിമയുടെ പേര് കാശി. മലയാളത്തില്‍ കലാഭവന്‍ മണി അവതരിപ്പിച്ച അന്ധനായ നായക കഥാപാത്രം തമിഴില്‍ ചെയ്തത് വിക്രം ആയിരുന്നു. കാവ്യാ മാധവന്‍, കാവേരി തുടങ്ങിയവരാണ് സിനിമയില്‍ നായികമാരായി എത്തിയത്. വിക്രം അവതരിപ്പിച്ച കാസി എന്ന കഥാപാത്രം ബസ്സില്‍ സഞ്ചരിക്കുന്ന ഒരു രംഗം സിനിമയിലുണ്ട്. ബസ്സ് ബ്രേക്കിടുമ്പോള്‍ കാശി അറിയാതെ തൊട്ട് മുന്നില്‍ നില്‍ക്കുന്ന പെണ്‍കുട്ടിയെ പോയി തട്ടുകയും ആ പെണ്‍കുട്ടി കാശിയെ അടിയ്ക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ കാശിക്ക് കണ്ണ് കാണില്ല എന്നറിയുമ്പോള്‍ താന്‍ ചെയ്ത തെറ്റിന് പെണ്‍കുട്ടി പശ്ചാത്തപിക്കുകയും ചെയ്യുന്നു. സിനിമയില്‍ ആ ചെറിയ രംഗത്ത് എത്തിയ പെണ്‍കുട്ടി ഒരു മലയാളിയായിരുന്നു. കോതമംഗലം സ്വദേശിനിയായ ലിഡിയ ജേക്കബ്. ലിഡിയ ജേക്കബ് അഭിനയിക്കുന്ന ആദ്യ സിനിമയായിരുന്നു കാശി. അടുത്ത വര്‍ഷം വിനയന്‍ സംവിധാനം ചെയ്ത ഊമപ്പെണ്ണിന് ഉരിയാടാപയ്യന്‍ എന്ന സിനിമയിലൂടെ ലിഡിയ ജേക്കബ് മലയാളത്തിലും തുടക്കം കുറിച്ചു.

ജയസൂര്യ, കാവ്യാ മാധവന്‍ തുടങ്ങിയവരായിരുന്നു സിനിമയിലെ പ്രധാന താരങ്ങള്‍. നായക കഥാപാത്രത്തിന്റെ സഹോദരിയുടെ വേഷമായിരുന്നു ലിഡിയ ജേക്കബ് സിനിമയില്‍ അവതരിപ്പിച്ചത്. ആനി എന്നായിരുന്നു കഥാപാത്രത്തിന്റെ പേര്. പിന്നീട് നിരവധി സിനിമകളില്‍ നായികയായും സഹനടിയായും ലിഡിയ ജേക്കബ് തിളങ്ങി. ഒരു പക്ഷെ ലിഡിയ ജേക്കബ് എന്ന പേര് നമുക്ക് അത്ര പരിചിതമാകണമെന്നില്ല. സിനിമയില്‍ അഭിനയിച്ചു തുടങ്ങിയപ്പോള്‍ നടി സ്വീകരിച്ച പേര് കാര്‍ത്തിക എന്നായിരുന്നു. ആ പേരിലാണ് നടി മലയാളികള്‍ക്ക് സുപരിചിതയായതും. വിനയന്‍ സംവിധാനം ചെയ്ത കാട്ടുചെമ്പകം സിനിമയിലും നായക കഥാപാത്രത്തിന്റെ അനുജത്തിയായി കാര്‍ത്തിക അഭിനയിച്ചു.

വലിയ വിജയം നേടിയ മീശ മാധവന്‍ സിനിമയിലെ ദിലീപ് അവതരിപ്പിച്ച മാധവന്‍ എന്ന കഥാപാത്രത്തിന്റെ അനുജത്തി മാലതിയായും നടി പ്രേക്ഷക ശ്രദ്ധ നേടി. പുലിവാല്‍ കല്യാണം സിനിമയിലെ അനുജത്തി കഥാപാത്രവും നമ്മുടെ ഓര്‍മ്മയില്‍ നില്‍ക്കുന്നതാണ്. ജയസൂര്യ അവതരിപ്പിച്ച നായക കഥാപാത്രത്തിന്റെ അനുജത്തി ശ്രീക്കുട്ടി ആയിട്ടാണ നടി സിനിമയില്‍ എത്തിയത്. ഊമ പെണ്ണിന് ഉരിയാടാ പയ്യന്‍ തമിഴിലേക്ക് എന്‍ മന വാനില്‍ എന്ന പേരില്‍ റീമേക്ക് ചെയ്തപ്പോള്‍ മലയാളത്തില്‍ കാര്‍ത്തിക അവതരിപ്പിച്ച കഥാപാത്രം നടി തന്നെ അഭിനയിക്കുകയും ചെയ്തു. മേല്‍വിലാസം ശരിയാണ്, അന്യര്‍, മത്സരം തുടങ്ങിയ സിനിമകളിലും കാര്‍ത്തിക പിന്നീട് അഭിനയിച്ചു. വിനയന്‍ ചിത്രമായ വെള്ളിനക്ഷത്രത്തിലും നല്ലൊരു കഥാപാത്രമായിരുന്നു നടിക്ക് ലഭിച്ചത്. പൃഥ്വിരാജ് അവതരിപ്പിച്ച നായക കഥാപാത്രത്തിന്റെ ഭാര്യ അശ്വതിയായിട്ടാണ് നടി സിനിമയില്‍ തിളങ്ങിയത്. ഇരുവരും ഒന്നിച്ചുള്ള ‘പൈനാപ്പിള്‍ പെണ്ണേ ചോക്ലേറ്റ് പീസേ പ്രേമിച്ചു വലയ്ക്കാതേ’ എന്ന ഗാനം അക്കാലത്ത് വലിയ ഹിറ്റായി മാറുകയും ചെയ്തിരുന്നു.

അപരിചിതന്‍ സിനിമയിലെ സിമി, ഫൈവ് ഫിംഗേഴ്‌സ് സിനിമയിലെ മീര, കനക സിംഹാസനം സിനിമയിലെ ഭാരതി, ലയണ്‍ സിനിമയിലെ മീനൂട്ടി, അതിശയന്‍ സിനിമയിലെ അനീറ്റ വില്യംസ് തുടങ്ങിയ കഥാപാത്രങ്ങള്‍ നടി അവതരിപ്പിച്ചു. തമിഴില്‍ ഡിണ്ടിഗുല്‍ സാരഥി, നാളൈ നമതൈ, മഗിഴ്ചി തുടങ്ങിയ സിനിമകളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ കാര്‍ത്തിക അവതരിപ്പിച്ചു. മെറിന്‍ മാത്യു ആണ് കാര്‍ത്തികയുടെ ഭര്‍ത്താവ്. വിവാഹത്തിന് സിനിമയില്‍ നിന്ന് മാറി നില്‍ക്കുകയും ചെയ്തു. കുടുംബത്തിനൊപ്പം അമേരിക്കയിലാണ് ലിഡിയ ജേക്കബ് എന്ന കാര്‍ത്തിക. രണ്ട് മക്കളാണ്. ട്വന്റി ട്വന്റി സിനിമയില്‍ സുരേഷ് ഗോപി കഥാപാത്രത്തിന്റെ ഭാര്യ വേഷത്തിലെത്തിയതാണ് അവസാനം ശ്രദ്ധിക്കപ്പെട്ട വേഷം.