ഫാഷൻ സങ്കൽപ്പങ്ങളിൽ വ്യത്യസ്തമായ ലുക്ക് എപ്പോഴും പ്രയോഗിക്കുന്ന വ്യക്തി കൂടിയാണ് നവ്യ നായർ. സ്വന്തമായി ഇപ്പോൾ താരത്തിന് ഒരു ഓൺലൈൻ സ്റ്റോർ കൂടിയുണ്ട് അതിലൂടെയാണ് പലപ്പോഴും തന്റെ വിശേഷങ്ങളും പുതിയ ഡ്രസ്സിംഗ് രീതികളും ഒക്കെ താരം ആരാധകരെ അറിയിക്കുകയും ചെയ്യാറുള്ളത് ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പുതിയ ചിത്രങ്ങളാണ് എന്നാൽ ഈ ചിത്രങ്ങൾക്ക് വളരെ രസകരമായ കമന്റുകളാണ് നിലവിൽ വന്നുകൊണ്ടിരിക്കുന്നത്
ഫ്ലോറൽ പ്രിന്റിലുള്ള ഒരു കിടിലൻ ഗൗൺ ധരിച്ചു കൊണ്ടാണ് നവ്യ ഇത്തവണ എത്തിയിരിക്കുന്നത്. പച്ചയും ചുവപ്പും ഇടകലർന്ന ഈ ഗൗണിൽ l അതീവ സുന്ദരിയായി താരത്തെ കാണാനും സാധിക്കും. എന്നാൽ വളരെ രസകരമായ കമന്റുകൾ ആണ് ഈ ചിത്രത്തിന് ലഭിക്കുന്നത് കർട്ടൻ കൊള്ളാം എന്നാണ് ഒരാൾ കമന്റ് ചെയ്തിരിക്കുന്നത് താരം ഇട്ടിരിക്കുന്ന വസ്ത്രം കണ്ടിട്ട് കർട്ടൻ പോലെ തോന്നുന്നു എന്നാണ് ഈ വ്യക്തിയുടെ കമന്റ്. പലരും താരത്തിന്റെ വസ്ത്രത്തെ വിമർശിക്കുകയും അതേപോലെതന്നെ മികച്ചതാണെന്ന് പറയുകയും ചെയ്യുന്നുണ്ട്
പൊതുവേ ആരാധകരുടെ കമന്റുകൾക്ക് ഒന്നും തന്നെ മറുപടി കൊടുക്കുന്ന കൂട്ടത്തിൽ അല്ല നവ്യ നായർ അഭിമുഖങ്ങളിലും താൻ അത്രത്തോളം സജീവം ഒന്നുമല്ല ഇൻസ്റ്റഗ്രാമിൽ എന്ന് നവ്യ തന്നെ തുറന്നു പറയുകയും ചെയ്തിട്ടുണ്ട് എങ്കിലും പുതിയ ഫാഷൻ സങ്കൽപ്പങ്ങളിൽ നവ്യ വളരെയധികം ശ്രദ്ധ നൽകുന്ന ഒരാളാണെന്ന് എല്ലാവർക്കും മനസ്സിലാക്കാൻ സാധിക്കും അത്രത്തോളം മികച്ച രീതിയിലാണ് താരം ഓരോ ട്രെൻഡിനെയും നോക്കിക്കാണുന്നത് വ്യത്യസ്തമായ ട്രെൻഡിലുള്ളത് തന്നെയാണ് താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങളും