കൊളസ്ട്രോൾ ശരീരത്തിന്റെ സാധാരണ പ്രവർത്തനങ്ങൾക്ക് ആവശ്യമായ ഒരു ലിപിഡാണ്, പക്ഷേ അതിന്റെ അളവ് കൂടുതലായാൽ ഹൃദയാരോഗ്യത്തിന് ഹാനികരമായേക്കാം. കൊളസ്ട്രോൾ നിയന്ത്രിക്കാൻ ജീവിതശൈലിയിൽ മാറ്റങ്ങൾ കൊണ്ടുവരുന്നത് ഗുണകരമാണ്. സാൽമൺ, ട്യൂണ തുടങ്ങിയ മത്സ്യങ്ങളിൽ ഒമേഗ-3 ഫാറ്റി ആസിഡുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്, ഇത് കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നു. ഒലീവ് ഓയിൽ, നട്സ്, അവക്കാഡോ എന്നിവയിൽ മോണോഅൺസാചുറേറ്റഡ് കൊഴുപ്പ് അടങ്ങിയിട്ടുണ്ട്, ഇത് എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കാനും എച്ച്ഡിഎൽ കൊളസ്ട്രോൾ വർധിപ്പിക്കാനും സഹായിക്കുന്നു.
ദിവസവും അഞ്ച് മിനിറ്റ് ശ്വാസ വ്യായാമം ചെയ്യുന്നത് സമ്മർദ്ദം കുറയ്ക്കാനും കൊളസ്ട്രോൾ നിയന്ത്രിക്കാനും സഹായിക്കുന്നു. ദിവസവും ഒരു മണിക്കൂർ നടത്തം, യോഗ, സ്വിമ്മിംഗ്, എയറോബിക്സ് തുടങ്ങിയ വ്യായാമങ്ങൾ ചെയ്യുന്നത് കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും. ഈ മാർഗങ്ങൾ പിന്തുടർന്ന് കൊളസ്ട്രോൾ നിയന്ത്രിക്കാം.
കൊളസ്‌ട്രോൾ അകറ്റാൻ സഹായിക്കുന്ന ചില പാനീയങ്ങൾ നോക്കാം …
ചിയ വിത്തുകൾ…
വെള്ളത്തിൽ ലയിക്കുന്ന നാരുകൾ ചിയ വിത്തുകളിൽ ധാരാളമായി കാണപ്പെടുന്നുണ്ട്. ഒരു സ്പൂൺ ചിയ വിത്തുകൾ രാത്രി മുഴുവൻ വെള്ളത്തിൽ കുതിർത്ത് രാവിലെ കഴിക്കുക. ഇതും ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും.
ഉണക്കമുന്തിരി വെള്ളം…
രക്തസമ്മർദ്ദവും രക്തത്തിലെ പഞ്ചസാരയുടെ അളവും കുറയ്ക്കുന്നതിലൂടെ ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ ഉണക്കമുന്തിരി വെള്ളം സഹായിക്കുമെന്ന് ഗവേഷണങ്ങൾ പറയുന്നു. ഉണക്കമുന്തിരിയിലെ നാരുകൾ എൽഡിഎൽ (മോശം) കൊളസ്ട്രോൾ കുറയ്ക്കുന്നു.
ഉലുവ വെള്ളം…
ശരീരത്തിൽ ഉയരുന്ന കൊളസ്‌ട്രോൾ അളവ് നിയന്ത്രിക്കാൻ ഉലുവ സഹായിക്കും. ഉലുവ വെള്ളം വെറും വയറ്റിൽ കുടിക്കുന്നത് രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാൻ ഫലപ്രദമാണ്. ഒരു സ്പൂൺ ഉലുവ രാത്രി വെള്ളത്തിൽ കുതിർക്കുക. രാവിലെ വെറുംവയറ്റിൽ ഈ വെള്ളം കുടിക്കുക. ഇത് പതിവായി ചെയ്യുന്നതിലൂടെ ചീത്ത കൊളസ്‌ട്രോളിന്റെ അളവ് നിയന്ത്രിക്കും.
സൂര്യകാന്തി വിത്തുകൾ
കുതിർത്ത സൂര്യകാന്തി വിത്തുകൾ ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ കുറയ്ക്കുന്നതിന് വളരെ ഫലപ്രദമാണെന്ന് വിദഗ്ധർ പറയുന്നു. കുറഞ്ഞത് 3 മുതൽ 4 മണിക്കൂർ വരെ വെള്ളത്തിലിട്ട് കുതിർക്കുക. ശേഷം ആ വെള്ളം വെറും വയറ്റിൽ കുടിക്കുക.
content highlight: bad-cholesterol