Kerala

ടൂറിസം കലണ്ടറില്‍ ഇടംപിടിച്ച ഉത്രാളിക്കാവ് പൂരം; അഖിലേന്ത്യാ എക്‌സിബിഷൻ നാളെ മുതൽ | uthralikkavu pooram

എക്സിബിഷൻ വൈകീട്ട് 5 ന് ഉന്നത വിദ്യഭ്യാസം, സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു ഉദ്ഘാടനം ചെയ്യും

ഉത്രാളിക്കാവ് പൂരം പത്തൊന്‍പതാം അഖിലേന്ത്യാ എക്‌സിബിഷൻ നാളെ തുടങ്ങും. എക്സിബിഷൻ വൈകീട്ട് 5 ന് ഉന്നത വിദ്യഭ്യാസം, സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു ഉദ്ഘാടനം ചെയ്യും. വടക്കാഞ്ചേരി നഗരസഭയും ദേശ കമ്മിറ്റികളും, വ്യാപാരി വ്യവസായി, പൊതു രാഷ്ട്രീയ സാംസ്‌കാരിക സമൂഹവും സംയുക്തമായാണ് ഉത്രാളിക്കാവ് പൂരത്തോടനുബന്ധിച്ച് അഖിലേന്ത്യാ എക്‌സിബിഷന്‍ സംഘടിപ്പിക്കുന്നത്.

ടൂറിസം കലണ്ടറില്‍ ഇടംപിടിച്ച ഉത്രാളിക്കാവ് പൂരത്തിന്റെ സാംസ്‌കാരിക, ടൂറിസം പ്രാധാന്യം കണക്കിലെടുത്ത് സംസ്‌കാരം, പൈതൃകം, പരിസ്ഥിതി എന്നിവയുടെ സംരക്ഷണത്തിനും പരിപോഷണത്തിനുമായി സംസ്ഥാന സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ അനുവദിച്ചിരുന്നു. വടക്കാഞ്ചേരി നിയോജകമണ്ഡലം എം.എല്‍.എ സേവ്യര്‍ ചിറ്റിലപ്പിള്ളി ചടങ്ങിൽ അധ്യക്ഷനാകും. ആലത്തൂര്‍ എം.പി കെ. രാധാകൃഷ്ണന്‍, കുന്നംകുളം നിയോജകമണ്ഡലം എം.എല്‍.എ എ.സി മൊയ്തീന്‍, ജില്ലാ കളക്ടര്‍ അര്‍ജ്ജുന്‍ പാണ്ഡ്യന്‍, വിവിധ സാമൂഹ്യ – സാംസ്‌കാരിക – രാഷ്ട്രീയ മേഖലയിലുള്ളവരും ചടങ്ങിൽ പങ്കെടുക്കും.

എക്‌സിബിഷനില്‍ വിവിധ വ്യവസായ, ആരോഗ്യ, കാര്‍ഷിക സ്റ്റാളുകളും, അമ്യൂസ്‌മെന്റ്, പെറ്റ് ഷോ, പ്രദര്‍ശനങ്ങള്‍, കേരളത്തിന്റെ അകത്തും പുറത്തുമുള്ള വാണിജ്യ സ്റ്റാളുകള്‍, അമ്യൂസ്‌മെന്റ് റൈഡുകള്‍, ഫുഡ് കോര്‍ട്ടുകള്‍, വിവിധ കലാപരിപാടികളും സന്ദര്‍ശകര്‍ക്കായി ഒരുക്കുമെന്നും വടക്കാഞ്ചേരി നഗരസഭ ചെയര്‍മാന്‍ പി.എന്‍ സുരേന്ദ്രൻ അറിയിച്ചു.

content highlight : uthralikkavu-pooram-all-india-exhibition-will-start-tomorrow-february-14