ഇന്ന് ആരോഗ്യ സംരക്ഷണത്തിനായി കൂടുതൽ ആളുകളും തിരഞ്ഞെടുക്കുന്ന ഒന്നാണ് ഗ്രീൻ ടീ പലരും ഇത് വെറും വയറ്റിലാണ് കുടിക്കുന്നത് എന്നാൽ വെറും വയറ്റിൽ ഗ്രീൻ ടീ കുടിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടത്. അത്യാവശ്യമാണ് ഇല്ലെങ്കിൽ ഗുണത്തേക്കാളേറെ അത് ദോഷകരമായി മാറും
എന്തൊക്കെ ശ്രദ്ധിക്കണം.?
അതിരാവിലെ മറ്റൊന്നും കഴിക്കാതെ ഗ്രീൻ ആണ് ആദ്യം കുടിക്കുന്നത് എങ്കിൽ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ് ഗ്രീൻ ടീയിൽ ടാനിനുകൾ അടങ്ങിയിട്ടുണ്ട്. ഇതുവഴി ഗ്യാസ് ഉണ്ടാക്കുവാനുള്ള സാധ്യതയുണ്ട്. അത്തരം പ്രശ്നങ്ങൾ ഉള്ളവർ അതിരാവിലെ ഗ്രീൻ ടീ കുടിക്കാതിരിക്കുന്നതായിരിക്കും നല്ലത് ദഹന പ്രശ്നങ്ങൾ ഉള്ള ആളുകൾ ഭക്ഷണം കഴിച്ചതിനുശേഷം ഇത് ഉപയോഗിച്ചാൽ മതി
അമിതമാകാൻ പാടില്ല.
ഗ്രീൻ ടീ കുടിക്കുമ്പോൾ ഒരുപാട് ഗുണങ്ങൾ ലഭിക്കുമെന്ന് കരുതി അമിതമായി ഇത് ഉപയോഗിക്കാൻ പാടില്ല അമിതമായി ഗ്രീൻ ടീ കുടിച്ചാൽ ഉറക്കമില്ലായ്മ ദഹന പ്രശ്നങ്ങൾ എന്നിവ ഉണ്ടാകും
എപ്പോൾ കുടിക്കരുത്
രാത്രിയിൽ ഗ്രീൻ ടീ ഒഴിവാക്കുന്നതായിരിക്കും നല്ലത്. അങ്ങനെയാണെങ്കിൽ അത് ഉറക്കത്തെ ബാധിക്കുകയും ഉറങ്ങാനുള്ള താല്പര്യം കുറയ്ക്കുകയും ചെയ്യും അതേപോലെതന്നെ ഭക്ഷണത്തിന് തൊട്ടുമുൻപ് ഗ്രീൻ ടീ കുടിക്കുന്നതും നല്ലതല്ല ഇത് ഭക്ഷണത്തിൽ നിന്നുമുള്ള ഇരുമ്പ് ആകീരണം ചെയ്യുന്നത് തടസ്സപ്പെടുത്തും കാലക്രമേണ വിളർച്ച
ഇങ്ങനെ ചെയ്യരുത്
ഗ്രീൻ ടീ ഒരുപാട് തിളപ്പിക്കാൻ പാടില്ല തിളപ്പിക്കാൻ ഇരിക്കുന്നതായിരിക്കും നല്ലത് കാരണം അതിലെ ഗുണങ്ങൾ നഷ്ടപ്പെടുവാൻ ആണ് അത് സഹായിക്കുന്നത് രക്തസമ്മർദ്ദത്തിനുള്ള മരുന്നുകൾ കഴിക്കുന്നവർ ഉപയോഗിക്കാതിരിക്കുന്നതായിരിക്കും നല്ലത് ചില മരുന്നുകളോട് ഗ്രീൻ ടീ പ്രതികരിക്കാറുണ്ട്