നാലുമണി ചായയ്ക്കൊപ്പം കഴിക്കാം മസാല സോയ, ഇതാ റെസിപ്പി!
1.സോയ ചങ്ക്സ് – ഒരു കപ്പ്
2.തൈര് – ഒരു കപ്പ്
കശ്മീരി മുളകുപൊടി – ഒരു ചെറിയ സ്പൂൺ
മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ
മല്ലിപ്പൊടി – ഒരു ചെറിയ സ്പൂൺ
ഗരംമസാലപൊടി – ഒരു ചെറിയ സ്പൂൺ
കുരുമുളകുപൊടി – അര ചെറിയ സ്പൂൺ
ആംചൂർ പൗഡർ – അര ചെറിയ സ്പൂൺ
ഇഞ്ചി–വെളുത്തുള്ളി പേസ്‌റ്റ് – ഒരു ചെറിയ സ്പൂൺ
ചാട്ട് മസാല – ഒരു ചെറിയ സ്പൂൺ
മല്ലിയില അരിഞ്ഞത് – ഒരു വലിയ സ്പൂൺ
പച്ചമുളക് പൊടിയായി അരിഞ്ഞത് – ഒരു വലിയ സ്പൂൺ
3. കോൺഫ്ളോർ – രണ്ടു വലിയ സ്പൂൺ
അരിപ്പൊടി – രണ്ടു വലിയ സ്പൂൺ
ഉപ്പ് – പാകത്തിന്
4. എണ്ണ – വറുക്കാൻ ആവശ്യത്തിന്
5 .നാരങ്ങനീര്
ചാട്ട് മസാല
മല്ലിയില അരിഞ്ഞത്
പാകം ചെയ്യുന്ന വിധം
∙സോയ ചങ്ക്സ് ഉപ്പു ചേർത്തു വേവിച്ചൂറ്റി വയ്ക്കുക.
∙ബൗളിൽ രണ്ടാമത്തെ ചേരുവ യോജിപ്പിച്ചു സോയ ചങ്ക്സും ചേർത്തു യോജിപ്പിച്ച് പത്തു മിനിറ്റു വയ്ക്കുക.
∙മൂന്നാമത്തെ ചേരുവ കൂടി ചേർത്തിളക്കി ചൂടായ എണ്ണയിൽ വറുത്തു കോരണം.
∙അഞ്ചാമത്തെ ചേരുവ ചേർത്തു ചൂടോടെ വിളമ്പാം.
content highlight: soya-chunks-masala-fry-recipe