തൃശൂര്‍: ഡ്യൂട്ടി സമയത്ത് ഹോട്ടൽ മുറിയിൽ ഒത്തുകൂടി മദ്യപിക്കുകയും കണക്കിൽപ്പെടാത്ത പണം പിടിച്ചെടുക്കുകയും ചെയ്ത സംഭവത്തിൽ രജിസ്ട്രേഷൻ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥൻ അടക്കം ആറു പേര്‍ക്കെതിരെ നടപടി. വിജിലന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ആറു പേരെയും സര്‍വീസിൽ നിന്ന് സസ്പെന്‍ഡ് ചെയ്തു. ഉത്തര മധ്യ മേഖല രജിസ്ട്രേഷൻ ഡി ഐ ജി എം സി സാബു, സബ് രജിസ്ട്രാർമാരായ സി ആർ രജീഷ് , രാജേഷ് കെ ജി, അക്ബർ പി എം, രാജേഷ് കെ, ജയപ്രകാശ് എം ആർ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.
ബാറിൽ ഒത്തുകൂടി കൈക്കൂലിപ്പണം പങ്കുവെച്ചുവെന്ന രഹസ്യവിവരത്തെത്തുടർന്ന് വിജിലൻസ് പരിശോധന നടത്തിയിരുന്നു. തുടര്‍ന്ന് ഇവരിൽ നിന്ന് കണക്കില്‍പ്പെടാത്ത 33050 രൂപ കണ്ടെടുത്തിരുന്നു. സാബു ഒഴികെയുള്ളവര്‍ മദ്യപിച്ചതായും കണ്ടെത്തിയിരുന്നു. തൃശ്ശൂരിലെ പ്രതിമാസ യോഗത്തിനുശേഷം തൃശൂർ അശോക ഹോട്ടലിലേക്ക് വന്ന ഡിഐജി അടക്കമുള്ളവര്‍ എത്തുകയായിരുന്നു.
ഉത്തര മധ്യ മേഖല രജിസ്ട്രേഷൻ ഡി ഐ ജി എം സി സാബു, സബ് രജിസ്ട്രാർമാരായ രാജേഷ് കെജി, രാജേഷ് കെ, ജയപ്രകാശ് എം ആർ, അക്ബർ പി ഒ, രജീഷ് സിആർ എന്നിവർ അശോക ബാർ ഹോട്ടലിൽ നിന്നും പുറത്തേക്ക് വരുന്ന സമയത്താണ് വിജിലൻസ് ഇവിടെയെത്തിയത്. വിജിലൻസ് പരിശോധനയിൽ ക്യാഷ് ഡിക്ലറേഷൻ രജിസ്റ്ററിൽ രേഖപ്പെടാത്ത 33050രൂപ അനധികൃതമായി ഇവരിൽ നിന്ന് പിടിച്ചെടുക്കുകയായിരുന്നു. തുടര്‍ന്ന് ആറുപേരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. മദ്യപിച്ചിരുന്നോയെന്നറിയാൻ ഇവരെ വൈദ്യ പരിശോധനയ്ക്കും വിധേയരാക്കിയിരുന്നു. വിജിലന്‍സിന്‍റെ മിന്നൽ പരിശോധനയ്ക്കിടെയാണ് ഇവര്‍ പിടിയിലായത്.
content highlight : six-officials-including-registration-dig-suspended-vigilance-report-onbribery-charge