Recipe

തയാറാക്കാം കടല മെഴുക്കുപുരട്ടി | chana-stir-fry-recipe

ചോറിനും ചപ്പാത്തിക്കും ഒപ്പം കലക്കൻ കോമ്പോ, തയാറാക്കാം കടല മെഴുക്കുപുരട്ടി!

ചേരുവകൾ

1.വെള്ളക്കടല – ഒരു കപ്പ്

2.ഉപ്പ് – പാകത്തിന്

3.എണ്ണ – ഒരു വലിയ സ്പൂൺ

4.കടുക് – ഒരു ചെറിയ സ്പൂൺ

5.വറ്റൽമുളക് – രണ്ട്, കഷണങ്ങളാക്കിയത്

കറിവേപ്പില – രണ്ടു തണ്ട്

6.സവാള – ഒരു വലുത്, അരിഞ്ഞത്

7.മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ

കശ്മീരി മുളകുപൊടി – രണ്ടു വലിയ സ്പൂൺ

ഗരംമസാലപൊടി – അര ചെറിയ സ്പൂൺ

8.നാരങ്ങാനീര് – ഒന്നര ചെറിയ സ്പൂൺ

കറിവേപ്പില – ഒരു തണ്ട്

പാകം ചെയ്യുന്ന വിധം

∙വെള്ളക്കടല കഴുകി വൃകത്തിയാക്കി ഒരു രാത്രി കുതിർത്ത് പാകത്തിനുപ്പു ചേർത്തു വേവിച്ചു വയ്ക്കുക.

∙പാനിൽ എണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക.

∙അഞ്ചാമത്തെ ചേരുവ ചേർത്തു വഴറ്റിയ ശേഷം സവാള വഴറ്റണം.

∙സവാള ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ ഏഴാമത്തെ ചേരുവ ചേർത്തു വഴറ്റി പച്ചമണം മാറുമ്പോൾ വേവിച്ചു വച്ചിരിക്കുന്ന കടല ചേർത്തിളക്കി യോജിപ്പിക്കണം.

∙ഒൻപതാമത്തെ ചേരുവ ചേർത്തിളക്കി വാങ്ങി ചൂടോടെ വിളമ്പാം.

content highlight: chana-stir-fry-recipe