Recipe

കൂന്തൽ റോസ്‌റ്റ്, റസ്‌റ്ററന്റ് രുചിയിൽ ! | squid-roast-restaurant-style

റസ്‌റ്ററന്റ് സ്റൈൽ കൂന്തൽ റോസ്‌റ്റ്, തയാറാക്കാം ഈസിയായി!

1.കൂന്തൽ – അരക്കിലോ

2.ചുവന്നുള്ളി – എട്ട്

കശ്മീരി മുളകുപൊടി – ഒരു ചെറിയ സ്പൂൺ

മല്ലിപ്പൊടി – ഒരു ചെറിയ സ്പൂൺ

ജീരകം പൊടി – അര ചെറിയ സ്പൂൺ

ഗരംമസാലപൊടി – അര ചെറിയ സ്പൂൺ

കുരുമുളകുപൊടി – അര ചെറിയ സ്പൂൺ

മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ

ഇഞ്ചി–വെളുത്തുള്ളി പേസ്‌റ്റ് – അര ചെറിയ സ്പൂൺ

വറ്റൽമുളക് – ഒന്ന്

നാരങ്ങനീര് – അര ചെറിയ സ്പൂൺ

ഉപ്പ് – പാകത്തിന്

3.വെളിച്ചെണ്ണ – മൂന്നു വലിയ സ്പൂൺ

4.കടുക് – അര ചെറിയ സ്പൂൺ

5.കറിവേപ്പില – ഒരു തണ്ട്

പച്ചമുളക് – രണ്ട്, അറ്റം പിളർന്നത്

 

ചെയ്യുന്ന വിധം

∙കൂന്തൽ വൃത്തിയാക്കി കഷണങ്ങളാക്കി വയ്ക്കുക.

∙രണ്ടാമത്തെ ചേരുവ മയത്തിൽ അരച്ചു കൂന്തലിൽ പുരട്ടി ഒരു മണിക്കൂർ വയ്ക്കണം.

∙പാനിൽ വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിക്കണം.

∙കൂന്തൽ ചേർത്തിളക്കി മൂടിവച്ചു വേവിക്കുക.

∙വെള്ളം വറ്റി വരണ്ടു വരുമ്പോൾ അഞ്ചാമത്തെ ചേരുവ ചേർത്തിളക്കി വാങ്ങാം.

content highlight: squid-roast-restaurant-style