India

കാറുകൾക്കുള്ളിൽ വെടിയുണ്ടകളും തോക്കുകളും, ദിണ്ടിഗലിൽ മലയാളികൾ അടക്കം 7പേർ പിടിയിൽ | seven people arrested with guns

പഴനി -കൊടൈക്കനാൽ റോഡിൽ തമിഴ്നാട് വനം വകുപ്പിന്‍റെ പട്രോളിംഗ് സംഘം നടത്തിയ വാഹനപരിശോധനയിലാണ് ഏഴു പേർ കുടുങ്ങിയത്

ചെന്നൈ: തമിഴ്നാട് ദിണ്ടിഗലിൽ  തോക്കുകളും വെടിയുണ്ടകളുമായി നാല് മലയാളികളടക്കം ഏഴു പേര്‍ അറസ്റ്റിൽ. വനത്തിൽ മൃഗവേട്ടയ്ക്കെതിയതെന്നാണ് ഇവരുടെ മൊഴി. പിടിയിലായ ഏഴു പേരിൽ മൂന്നു പേര്‍ ദിണ്ടിഗൽ സ്വദേശികളാണ്. പഴനി -കൊടൈക്കനാൽ റോഡിൽ തമിഴ്നാട് വനം വകുപ്പിന്‍റെ പട്രോളിംഗ് സംഘം നടത്തിയ വാഹനപരിശോധനയിലാണ് ഏഴു പേർ കുടുങ്ങിയത്. സംശയകരമായ സാഹചര്യത്തിൽ റോഡരികിൽ ഇവർ നിൽക്കുന്നത് കണ്ടാണ് ചോദ്യം ചെയ്തത്.

പിന്നാലെ ഇവരുടെ കാറുകൾ പരിശോധിച്ചപ്പോൾ ലൈസൻസ് ഇല്ലാത്ത തോക്കുകളും വെടിയുണ്ടകളും കണ്ടെത്തി. ഇതോടെ ഏഴു പേരെയും കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് പഴനി അടിവാരം പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. മുഹമ്മദ്‌ റഫീഖ്,  നിഹാസ്, അബ്ദുൽ ലത്തീഫ്, മുസ്‌തഫ എന്നിവരാണ് അറസ്റ്റിലായ മലയാളികൾ.ഇവർ സഞ്ചരിച്ച തിരൂർ, പെരുന്തൽമണ്ണ രജിസ്ട്രഷനിലുള്ള കാറുകളും കസ്റ്റഡിയിലെടുത്തു. ഒപ്പമുണ്ടായിരുന്ന മൂന്നു പേർ ദിണ്ടികൽ സ്വദേശികൾ ആണ്‌. വനത്തിൽ കയറി മൃഗങ്ങളെ വേട്ടയാടാനെത്തിയതാണെന്നാണ് ഇവരുടെ മൊഴി. വിശദമായി ചോദ്യം ചെയ്യുമെന്നും ഇവരുടെ കൈവശം തോക്കുകൾ എങ്ങനെയെത്തിയെന്നതിലടക്കം അന്വേഷണം ഉണ്ടാകുമെന്നും ദിണ്ടിഗൽ പൊലീസ് അറിയിച്ചു.

content highlight : seven-people-including-four-malayalis-arrested-with-guns-and-bullets-in-dindigul-tamil-nadu