ആലപ്പുഴ: ആലപ്പുഴയിൽ പ്ലസ് വൺ വിദ്യാർഥിനിയെ ബലാത്സംഗം ചെയ്ത കേസിൽ സഹപാഠി അറസ്റ്റിൽ.18 കാരനായ ശ്രീശങ്കർ സജിയാണ് പിടിയിലായത്. ശ്രീശങ്കർ സജിയെ ആലപ്പുഴ സൗത്ത് പോലീസാണ് പോക്സോ കേസിൽ അറസ്റ്റ് ചെയ്തത്. പ്രതി നാല് മാസങ്ങൾക്ക് മുൻപ് സ്ക്കൂളിൽ തോക്ക് കൊണ്ടുവന്ന് സഹപാഠിക്ക് നേരെ ചൂണ്ടിയതിന് അച്ചടക്ക നടപടിക്ക് വിധേയനായിരുന്നു. 18 വയസ്സ് പൂർത്തിയായി മൂന്നാം ദിവസമാണ് ബലാത്സംഗം. അസൈൻമെൻ്റ് എഴുതാൻ സഹായിക്കണമെന്നാവശ്യപ്പെട്ട് വീട്ടിൽ കൊണ്ട് പോയി ബലാത്സംഗം ചെയ്തുവെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. സ്കൂളിൽ തോക്ക് ചൂണ്ടിയ സംഭവം ഉണ്ടായെങ്കിലും 18 വയസ്സ് പൂർത്തിയാകാത്തതിനാൽ അന്ന് കേസെടുത്തിരുന്നില്ല. സ്കൂളിൽനിന്ന് സസ്പെൻഡ് ചെയ്യപ്പെട്ടതിനുശേഷം വീണ്ടും പുനപ്രവേശനം ലഭിച്ചിരുന്നു.