ആരോഗ്യ സംരക്ഷണത്തിനും പൊണ്ണത്തടി കുറയ്ക്കുന്നതിനുമായി ഇപ്പോൾ ഷുഗർ കട്ട് ഡയറ്റ് വൈറലാണ്. മധുര പലഹാരങ്ങളും മിഠായിയുമൊക്കെ ഒഴിവാക്കി വിത്ത് ചായ കുടി ശീലമാക്കി. എന്നിട്ടും തടി കുറയുന്നില്ലെന്ന പരാതിയുണ്ടോ? ഷുഗര്‍ കട്ട് ഡയറ്റ് എന്നാല്‍ മധുരം ഒഴിവാക്കുക എന്നത് മാത്രമല്ല, രക്തത്തിലെ പഞ്ചസാരയുടെ അളവു ഉയര്‍ത്തുന്ന എല്ലാത്തരം ഭക്ഷണങ്ങളും നിയന്ത്രിക്കുക എന്നതാണ്.
ദിവസവും കഴിക്കുന്ന പല ഭക്ഷണങ്ങളും കാർബോഹൈഡ്രേറ്റ് കൂടുതലുള്ളവയും ശരീരത്തിലെ പഞ്ചസാരയുടെ ലെവൽ വർധിപ്പിക്കുകയും ചെയ്യുന്നവയാകാം. നമ്മുടെ ദൈനം ദിന ഭക്ഷണത്തിൽ ഒഴിച്ചുകൂടാൻ പറ്റാത്ത ചില വിഭവങ്ങളാണ് ഷുഗർ കട്ട് ചെയ്തിട്ടും നിങ്ങളുടെ വണ്ണം കുറയ്ക്കാൻ സഹായിക്കാതിരിക്കുന്നത് എന്ന് പറഞ്ഞാൽ വിശ്വസിക്കുമോ?
1. അച്ചാർ
അച്ചാറുകൾ ഇന്ത്യൻ ഭക്ഷണ ശീലത്തിന്‍റെ ഒരു അവിഭാജ്യ ഘടകമാണ്. എത്ര കറികളുണ്ടെങ്കിലും സൈഡില്‍ കുറച്ച് അച്ചാറില്ലെങ്കില്‍ ഭക്ഷണം പൂര്‍ത്തിയാകില്ലെന്നതാണ് മലയാളികളുടെ കാഴ്ചപ്പാട്. എന്നാൽ ഈ അച്ചാറുകളിൽ കൂടുതലായി എണ്ണയുടെയും മറ്റ് മാസലയുടെ ഉപയോഗവും നിങ്ങളുടെ ശരീരത്തിന് ഗുണത്തേക്കാൾ ദോഷമാണ് ഉണ്ടാക്കുക.
2. ചമ്മന്തി
നല്ല തേങ്ങാ ചമ്മന്തിയും ചൂട് ദോശയുമെല്ലാം നമുക്ക് ഒരു വികാരമാണ്. ഈ ചമ്മന്തികൾ പോഷകങ്ങളടങ്ങിയതുമാണ് എന്നാൽ ഇവയിൽ ഷുഗറും അടങ്ങിയിട്ടുണ്ട്.
3. ജ്യൂസ്
കടകളിൽ നിന്നും വാങ്ങുന്ന ജ്യൂസുകളിൽ മധുരം ചേർത്തിരിക്കാം. ഇവയ്ക്ക് പുറമെ പാക്കറ്റുകളിലായി ലഭിക്കുന്ന ജ്യൂസുകളിലും മധുരം അടങ്ങിയിട്ടുണ്ടാകും. ജ്യൂസുകൾ ആരോഗ്യത്തിന് നല്ലതാണെങ്കിലും കൃത്യമായി വീട്ടിൽ തയ്യാറാക്കുന്ന ജ്യൂസുകൾ കുടിക്കുന്നതായിരിക്കും ഉചിതം.
4. പൂരി, പൊറോട്ട, നാ
മൈദ കൊണ്ടുണ്ടാക്കുന്ന പൊറോട്ട, നാൻ ഉൾപ്പെടെയുള്ള ഭക്ഷണങ്ങൾ ശരീരത്തിലെ ഷുഗർ കണ്ടന്റ് വർധിക്കാൻ കാരണമാകുന്നതാണ്. രുചിയേറെയുള്ള ഭക്ഷണങ്ങളാണെങ്കിലും ഇവ സ്ഥിരമായി ഭക്ഷിക്കുന്നത് ഷുഗർ ഇൻടേക്കിനെ ബാധിച്ചേക്കും.
5. വൈറ്റ് റൈസ്
വെള്ള അരി ഗ്ലൈസമിക് സൂചികയിൽ മുന്നിലാണ്. അതായത് വെള്ള അരി അഥവാ ചോറ് ശരീരത്തിലെ ഗ്ലൂക്കോസിന്റെ അളവ് ക്രമാതീതമായി വർധിക്കുന്നതിന് കാരണമാകുമെന്ന് സാരം. മട്ട അരിയോ ക്വിനോവയോ തിരഞ്ഞെടുക്കുന്നത് ആരോഗ്യകരമായ ബദലുകളായിരിക്കും.
content highlight: Weight loss