വൈകിട്ട് ചായയ്‌ക്കൊപ്പം കഴിക്കാന്‍ ഇലയട തയ്യാറാക്കിയാലോ? കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ട്ടപെടുന്ന ഇളയടാ എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.
ആവശ്യമായ ചേരുവകള്‍
- പച്ചരി – 1 ഗ്ലാസ്
- ശര്‍ക്കര – പാനിയാക്കിയത്
- നാളികേരം – 1
- ഇല – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
പച്ചരി 3 മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്ത് അധികം വെള്ളം ചേര്‍ക്കാതെ അരച്ചെടുക്കുക. ശര്‍ക്കര അലിയിച്ചു അരിച്ചെടുക്കുക. വീണ്ടും അടുപ്പത്തു വച്ചു ശര്‍ക്കര ഉരുകി പാകമായാല്‍ തേങ്ങ ചേര്‍ത്തു വാങ്ങുക. ഇല വാട്ടി കഴുകി തുടച്ച് അതിലേക്കു മാവ് ഒഴിച്ചു പരത്തി അതിന്റെ മീതെ ശര്‍ക്കരക്കൂട്ടു വച്ച് മടക്കി ആവിയില്‍ വേവിച്ചെടുക്കുക.