നിങ്ങൾക്ക് പുതിയ ഇലക്ട്രിക് കാർ വാങ്ങാൻ പ്ലാൻ ഉണ്ടോ ? എങ്കിൽ ഇതാ ഫെബ്രുവരിയിൽ ഹ്യുണ്ടായിയുടെ 5 സീറ്റർ ഇലക്ട്രിക് കാറായ അയോണിക് 5 ന് ലക്ഷക്കണക്കിന് രൂപയുടെ കിഴിവ് ലഭിക്കുമെന്നാണ് റിപ്പോർട്ട്.
ഹ്യൂണ്ടായ് അയോണിക് 5ന്‍റെ 2024 വാങ്ങുന്ന ഉപഭോക്താക്കൾക്ക് 4 ലക്ഷം രൂപ ലാഭിക്കാൻ കഴിയും എന്ന് ഗാഡിവാഡി ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നത്.
ഇതിന് 72.6kWh ബാറ്ററിയാണ് കരുത്ത് പകരുന്നത്, ഇത് പരമാവധി 217bhp പവറും 350Nm പീക്ക് ടോർക്കും ഉത്പാദിപ്പിക്കാൻ കഴിയും. പൂർണ്ണമായി ചാർജ് ചെയ്താൽ 631 കിലോമീറ്റർ സഞ്ചരിക്കാൻ ഈ കാറിന് സാധിക്കും. 150kWh ചാർജർ ഉപയോഗിച്ച് 21 മിനിറ്റിനുള്ളിൽ ഈ ഇവി പൂജ്യം മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യാൻ കഴിയും.
ഇലക്ട്രിക് കാറിന്റെ ക്യാബിനിൽ ഡ്യുവൽ ഇന്റഗ്രേറ്റഡ് 12.3 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, പനോരമിക് സൺറൂഫ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ തുടങ്ങിയവയുണ്ട്.
സുരക്ഷയ്ക്കായി, 6-എയർബാഗുകൾ, 360-ഡിഗ്രി ക്യാമറ, അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റന്റ് സിസ്റ്റം (ADAS) തുടങ്ങിയ സവിശേഷതകൾ കാറിൽ നൽകിയിട്ടുണ്ട്. ഹ്യുണ്ടായി അയോണിക് 5 ന്റെ എക്സ്-ഷോറൂം വില 46.05 ലക്ഷം രൂപയാണ്.
അതേസമയം കഴിഞ്ഞ ആറ് മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ വിൽപ്പന രേഖപ്പെടുത്തിയത് 2025 ജനുവരിയിലാണ്. വെറും 16 യൂണിറ്റ് അയോണിക് 5കൾ മാത്രമാണ് കഴിഞ്ഞ മാസം കമ്പനി വിറ്റത്.
കഴിഞ്ഞ ആറ് മാസത്തിനിടയിലെ ഏറ്റവും ഉയർന്ന വിൽപ്പനയെക്കുറിച്ച് പരിശോധിക്കുകയാണെങ്കിൽ, അതിന്റെ ഏറ്റവും ഉയർന്ന വിൽപ്പന 2024 ഓഗസ്റ്റിലായിരുന്നു, അന്ന് 40 യൂണിറ്റിലധികം വിറ്റഴിക്കപ്പെട്ടു.