കൊച്ചി: നിർമ്മാതാവ് ജി സുരേഷ്കുമാറിനെതിരെയുള്ള ആന്റണി പെരുമ്പാവൂരിന്റെ പരാമർശത്തിൽ മറുപടിയുമായി പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ.
ജി. സുരേഷ് കുമാറിനെ സമൂഹമാധ്യമങ്ങൾ വഴി ചോദ്യം ചെയ്തത് തെറ്റാണെന്നും ആന്റണി പരസ്യ നിലപാടെടുത്തത് അനുചിതമായെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ വിമർശിച്ചു. സമരം തീരുമാനിച്ചത് സംയുക്ത യോഗത്തിന് ശേഷമാണെന്നും അസോസിയേഷൻ അറിയിച്ചു.
സംഘടനക്കെതിരായ നീക്കങ്ങൾ ചെറുക്കുമെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.