Food

കോളിഫ്‌ളവറും ചിക്കനും വെച്ച് ഒരു കിടിലൻ ഐറ്റം ഉണ്ടാക്കിയാലോ?

കോളിഫ്‌ളവറും ചിക്കനും വെച്ച് ഒരു കിടിലൻ ഐറ്റം ഉണ്ടാക്കിയാലോ? ഒരു വെറൈറ്റി കറി റെസിപ്പി. തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

ആവശ്യമായ ചേരുവകൾ

  • ചിക്കന്‍ ബ്രെസ്റ്റ്-3
  • സവാള (അരിഞ്ഞത്)-1
  • തക്കാളി (അരിഞ്ഞത്)-200 ഗ്രാം
  • തേങ്ങാപ്പാല്‍-200 മില്ലി
  • കോളിഫ്‌ളവര്‍ (ഇടത്തരം വലിപ്പം അരിഞ്ഞത്)-1
  • വലിയ പച്ചമുളക് (അരിഞ്ഞത്)-1
  • ഇഞ്ചി -1 കഷ്ണം
  • വെളുത്തുള്ളി -രണ്ട് അല്ലി
  • ചുവന്ന മുളക് പൊടി-1/4 ടീസ്പൂണ്‍
  • മഞ്ഞള്‍ പൊടി-1/2 ടീസ്പൂണ്‍
  • ഗരം മസാല പൊടി-1 ടീസ്പൂണ്‍
  • ബ്രൗണ്‍ ഷുഗര്‍-1 ടീസ്പൂണ്‍
  • ഉപ്പ് -ആവശ്യത്തിന്
  • കുരുമുളക് പൊടി -പാകത്തിന്
  • ഓയില്‍-1 ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം

ഒരു പാനില്‍ ഇടത്തരം തീയില്‍ എണ്ണ ചൂടാക്കണം. ഇതിലേയ്ക്ക് ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് ചേര്‍ത്ത് മാറിനേറ്റ് ചെയ്ത ചിക്കന്‍ കഷ്ണങ്ങള്‍ ഇട്ട് ബ്രൗണ്‍ നിറമാകുന്നതുവരെ വറുക്കുക. എന്നിട്ട് മാറ്റിവെയ്ക്കുക. അതേ എണ്ണയില്‍ സവാള നന്നായി വഴറ്റുക. വെളുത്തുള്ളി, പച്ചമുളക്, ഇഞ്ചി എന്നിവ ചേര്‍ത്ത് നന്നായി ഇളക്കിക്കൊടുക്കാം. മുളക് പൊടി, ഗരം മസാല, മഞ്ഞള്‍, പഞ്ചസാര എന്നിവ ഇതിലേയ്ക്ക് ചേര്‍ക്കുക. നന്നായി വഴറ്റിശേഷം തക്കാളിയിട്ട് ഇളക്കിക്കൊടുക്കാം. ഇതിലേയ്ക്ക് തേങ്ങാപ്പാലും ചേര്‍ക്കണം. ശേഷം കോളിഫ്‌ളവര്‍, ചിക്കന്‍ എന്നിവ ചേര്‍ത്തുകൊടുക്കാം. ഉപ്പും ചേര്‍ത്തു നന്നായി ഇളക്കി യോജിപ്പിക്കണം. കുരുമുളക് പൊടി ചേര്‍ത്തെടുത്താം. ഗ്രേവി കട്ടിയുള്ളതാണെങ്കില്‍ കുറച്ച് ചൂടുവെള്ളം ചേര്‍ക്കാം.