Kerala

മൊണാലിസയ്ക്ക് വാലന്റൈൻ സമ്മനമായി സ്വർണ മാല നൽകി ബോച്ചെ..| Monalisa at Kerala

കുംഭമേളയിലൂടെ വൈറലായ മോനി ഭോസ്‌ലെ എന്ന മൊണാലിസയ്ക്ക് വാലന്റൈൻസ് ഡേ സമ്മാനം നല്‍കി ബോബി ചെമ്മണ്ണൂര്‍. സ്വര്‍ണ മാലയാണ് ബോച്ചെ സമ്മാനമായി കഴുത്തില്‍ അണിയിച്ച് കൊടുത്തത്. പതിനായിരം രൂപയ്ക്ക് കിട്ടുന്ന മാലയാണെന്നാണ് മൊണാലിസയ്ക്ക് മാല കൊടുത്ത് ബോബി പറഞ്ഞത്.

കേരളത്തില്‍ വരാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും സിനിമയില്‍ അഭിനയിക്കാന്‍ അവസരം കിട്ടിയെന്നും മൊണാലിസ പറ‍ഞ്ഞു. കൂളിംഗ് ഗ്ലാസില്‍ കറുത്ത കേട്ട് ധരിച്ച് സ്റ്റൈലീഷ് ലുക്കിലാണ് മോനി ഭോസ്‌ലെ കേരളത്തിലെത്തിയത്.