Tech

ഫോൺ പ്രേമികള്‍ക്ക് നിരാശ വാര്‍ത്ത; കാത്തിരുന്ന ഫോള്‍ഡബിള്‍ ഫോണ്‍ ഈ വര്‍ഷം പുറത്തിറങ്ങില്ല | new update

ഏറെ ആകാംക്ഷകളും അഭ്യൂഹങ്ങളും ഉയര്‍ന്ന വണ്‍പ്ലസ് ഓപ്പണ്‍ 2 ഫോള്‍ഡബിള്‍ സ്മാര്‍ട്ട്ഫോണ്‍ ഇറങ്ങാന്‍ കാത്തിരിക്കണം.

ഷെഞ്ജെൻ: ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡായ വണ്‍പ്ലസിന്‍റെ അടുത്ത തലമുറ ഫോള്‍ഡബിളായ വണ്‍പ്ലസ് ഓപ്പണ്‍ 2 ഈ വര്‍ഷം പുറത്തിറങ്ങില്ല. വണ്‍പ്ലസ് ഓപ്പണ്‍ 2 2025ല്‍ പുറത്തിറങ്ങില്ലെന്ന് കമ്പനി സ്ഥിരീകരിച്ചു. ഏറെ ആകാംക്ഷകളും അഭ്യൂഹങ്ങളും ഉയര്‍ന്ന വണ്‍പ്ലസ് ഓപ്പണ്‍ 2 ഫോള്‍ഡബിള്‍ സ്മാര്‍ട്ട്ഫോണ്‍ ഇറങ്ങാന്‍ കാത്തിരിക്കണം. ഈ വര്‍ഷം വണ്‍പ്ലസ് ഓപ്പണ്‍ 2 ഫോള്‍ഡബിള്‍ പുറത്തിറക്കില്ലെന്ന് കമ്മ്യൂണിറ്റി പോസ്റ്റില്‍ വണ്‍പ്ലസ് വ്യക്തമാക്കി. 2023ലാണ് വണ്‍പ്ലസ് അതിന്‍റെ ആദ്യ തലമുറ ഫോള്‍ഡബിളായ വണ്‍പ്ലസ് ഓപ്പണ്‍ പുറത്തിറക്കിയത്. ഇതിന്‍റെ വിജയത്തേ തുടര്‍ന്ന് അപെക്സ് വേരിയന്‍റ് 2024ല്‍ ലോഞ്ച് ചെയ്തു. ഏറ്റവും നവീനവും പുതിയ ബെഞ്ചുമാര്‍ക്ക് സൃഷ്ടിക്കുന്നതുമായ ഉല്‍പന്നങ്ങള്‍ പുറത്തിറക്കുകയാണ് ലക്ഷ്യം. അതിനാലാണ് വണ്‍പ്ലസ് ഓപ്പണ്‍ 2വിന്‍റെ ലോഞ്ച് 2025ല്‍ വേണ്ട എന്ന് തീരുമാനമെടുത്തതെന്ന് വണ്‍പ്ലസ് അധികൃതര്‍ ബ്ലോഗ് പോസ്റ്റില്‍ വിശദീകരിക്കുന്നു.

വണ്‍പ്ലസിന്‍റെ ഉപകമ്പനിയായ ഒപ്പോ പുതിയ ഫോള്‍ഡബിള്‍ പുറത്തിറക്കുന്ന കാര്യം സ്ഥിരീകരിച്ചതും വണ്‍പ്ലസിനെ പിന്നോട്ടുവലിച്ച തീരുമാനത്തിന് പിന്നിലുണ്ട്. ഒപ്പോയുടെ ഫൈന്‍ഡ് എന്‍5 ഫെബ്രുവരി 20ന് ആഗോള വിപണിയില്‍ പുറത്തിറക്കും. എന്നാല്‍ ഉടനടി ഇന്ത്യയിലേക്ക് ഒപ്പോ ഫൈന്‍ഡ് എന്‍5 എത്തില്ല. ഈ ഫോണിനായി ഇന്ത്യക്കാര്‍ കാത്തിരുന്നേ മതിയാകൂ. ഒപ്പോ എന്‍5 പുറത്തിറക്കുന്നതിന് പ്രഖ്യാപിച്ചതിനാല്‍, ഫോള്‍ഡബിളുകളുടെ സമവാക്യം തിരുത്തിക്കുറിക്കുന്ന ഫോണ്‍ ഇറക്കുന്നതിലും ഉപഭോക്താക്കള്‍ക്ക് പുതുമയുള്ള അനുഭവം നല്‍കുന്നതിലുമാണ് ശ്രദ്ധയെന്ന് വണ്‍പ്ലസ് കൂട്ടിച്ചേര്‍ത്തു.

സ്നാപ്‌ഡ്രാഗണ്‍ 8 എലൈറ്റ് ചിപ്പ്‌സെറ്റില്‍ വരുന്ന ആദ്യ ഫോള്‍ഡബിള്‍ സ്മാര്‍ട്ട്‌ഫോണ്‍ ആവാനാണ് ഒപ്പോ ഫൈന്‍ഡ് എന്‍5 തയ്യാറെടുക്കുന്നത്. ചിപ്പിന്‍റെ 7-കോര്‍ വേരിയന്‍റാണ് ഒപ്പോ ഇതില്‍ ഉപയോഗിക്കുന്നത്. 5,600 എംഎഎച്ച് കപ്പാസിറ്റിയുള്ള ബാറ്ററി പ്രതീക്ഷിക്കുന്ന ഒപ്പോ ഫൈന്‍ഡ് എന്‍5 ആകര്‍ഷകമായ ഡിസൈനിലാണ് വിപണിയിലെത്തുക.

content highlight : oneplus-open-2-will-not-launch-in-2025-because-of-this-reason