വിവിധ കേസുകളിൽ അകപ്പെട്ടും വീണ്ടും വിവാഹം കഴിച്ചതിന്റെ പേരിലും കഴിഞ്ഞ ദിവസങ്ങളിലായി സോഷ്യൽ മീഡിയയിലും വാർത്തകളിലും നിറഞ്ഞുനിന്ന താരമാണ് നടൻ ബാല. മുന്‍ ഭാര്യമാരുമായി ബന്ധപ്പെട്ട ഉണ്ടായ നിരവധി വിവാദങ്ങള്‍ നിലനില്‍ക്കെയാണ് ബാല നാലാം വിവാഹം കഴിക്കുന്നത്. അമ്മാവന്റെ മകളായ കോകിലയെയാണ് ബാല സ്വന്തമാക്കിയത്.
കോകിലയ്ക്ക് ചെറുപ്പം മുതലേ തന്നെ തന്നെ ഇഷ്ടമായിരുന്നു എന്ന് ബാല പറഞ്ഞിട്ടുണ്ട്. വിവാഹ ശേഷം ഇരുവരും വൈക്കത്തേക്ക് താമസം മാറിയിരുന്നു. ഇവരുടെ ഒപ്പം ചില അടുത്ത ബന്ധുക്കളുമുണ്ട്. കോകിലയുടെ അമ്മയും ബാലയുടെയും ഭാര്യയുടെയും ഒപ്പം ഉണ്ടെന്നു ചില ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. പുതിയ വീട്ടിലും ചെയ്യുന്ന കാര്യങ്ങൾ മുഴുവൻ അതേപടി പകർത്തി വീഡിയോ രൂപത്തിലാക്കി ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും പോസ്റ്റ് ചെയ്യുന്ന നടൻ വലിയ വിമർശനങ്ങളും നേരിട്ടിരുന്നു. പുതിയ യൂട്യൂബ് ചെന്നാൽ തുടങ്ങിയ ഇരുവരും പാചകവും വാചകവുമായി ആരാധകർക്ക് വിശേഷങ്ങൾ പങ്കിടുന്നുമുണ്ട്.
പാചകം ഏറെ താൽപര്യമുള്ളയാളാണ് കോകില. ഭക്ഷണം കഴിക്കാൻ താൽപര്യമുള്ളയാളാണ് ബാല. ഇരുവരുടെയും പൊങ്കൽ വീഡിയോ വൈറലായിരുന്നു. അതിനുശേഷം ഇടയ്ക്കിടെ ഇരുവരും തമിഴ്നാട് സ്റ്റൈലിലുള്ള റെസിപ്പികൾ മലയാളികളായ പ്രേക്ഷകർക്ക് വേണ്ടി പങ്കുവെക്കാറുണ്ട്.
കോകിലയ്ക്ക് കുക്കിങ് വീഡിയോകൾ ചെയ്യാനായി വീടിനോട് ചേർന്ന് ഒരു പുതിയ കിച്ചണും ബാല ചെയ്യിപ്പിച്ചിട്ടുണ്ട്. ബാലയുടെ ഇഷ്ടങ്ങൾ കൃത്യമായി അറിയാവുന്നതുകൊണ്ട് തന്നെ ആ ഇഷ്ടങ്ങളെല്ലാം പരിഗണിച്ചാണ് ഒരോ വിഭവങ്ങളും കോകില തയ്യാറാക്കുന്നത്.
ഇപ്പോഴിതാ വിവാഹ ജീവിതത്തെക്കുറിച്ച് സംസാരിക്കുകയാണ് ദമ്പതികൾ. ഗലാട്ട പ്ലസ് എന്ന തമിഴ് മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് ഇരുവരും മനസ് തുറന്നത്. വിവാഹത്തിന് മുമ്പ് തന്റെ കൺമുന്നിൽ വെച്ച് ബാലയെ പ്രൊപ്പോസ് ചെയ്യുമായിരുന്നെന്ന് കോകില പറയുന്നു. എനിക്ക് മാമയെക്കുറിച്ച് അറിയാം. അതൊന്നും കാര്യമാക്കിയില്ല. എന്റെ കൺമുന്നിൽ വെച്ച് മാമയെ പ്രൊപ്പോസ് ചെയ്യുമ്പോൾ ചിരി വരും. തനിക്ക് ഭർത്താവിനെ വിശ്വാസമാണെന്നും കോകില വ്യക്തമാക്കി. വിവാദങ്ങൾ ഞാൻ കാര്യമാക്കാറില്ല. എനിക്ക് മാമയെ അറിയാം. ആരെങ്കിലും പറഞ്ഞ് തന്നിട്ട് അറിയേണ്ട കാര്യമല്ല.
താനും മാമയും അത് ചിരിച്ച് തള്ളാറാണ് പതിവെന്നും കോകില പറയുന്നു. ഭാര്യയെക്കുറിച്ച് ബാലയും സംസാരിച്ചു. വിവാഹത്തിന് മുമ്പ് ഒരുപാട് പേർ വീട്ടിലേക്ക് വരുമായിരുന്നു. ഒരുപാട് പ്രൊപ്പോസലുകൾ വരും. ഇപ്പോൾ പോലും ആരെങ്കിലും എന്നോട് ഫ്ലേർട്ട് ചെയ്യാൻ വന്നാൽ കോകിലയ്ക്ക് ദേഷ്യം വരില്ല. അവൾ ചിരിക്കുകയാണ് ചെയ്യുക.
നിങ്ങൾക്ക് നേരത്തെ വിവാഹം ചെയ്ത് കൂടായിരുന്നോ എന്ന് കേരളത്തിൽ പലരും പറയാറുണ്ട്. പക്ഷെ അന്ന് കല്യാണം കഴിച്ചിരുന്നെങ്കിൽ അത് ശെെശവ വിവാഹമായേനെയെന്നും ബാല പറയുന്നു. എന്റെ ജാതകത്തിലുള്ളതാണോ എന്നറിയില്ല. എട്ട് തവണ മരണത്തെ അഭിമുഖീകരിച്ചിട്ടുണ്ട്. എല്ലാം എനിക്ക് പുനർജന്മം പോലെയായിരുന്നു. പേടി തനിക്കില്ലെന്നും ബാല പറയുന്നു. ബാലയ്ക്ക് 300 കോടി സ്വത്തുണ്ടെന്ന് കേട്ടല്ലോ എന്ന് ചോദിച്ചപ്പോൾ എന്റെ സ്വത്ത് കോകിലയാണെന്ന് നടൻ മറുപടി നൽകി.
കുട്ടികളെക്കുറിച്ചുള്ള പ്ലാൻ ചോദിച്ചപ്പോൾ ഇതേക്കുറിച്ച് സംസാരിക്കാനില്ലെന്ന് ബാല വ്യക്തമാക്കി. ശാസ്ത്രപ്രകാരം അതേക്കുറിച്ച് സംസാരിക്കരുതെന്ന് കരുതുന്നു. ഞങ്ങൾ രണ്ട് പേരും കടുത്ത ശിവഭക്തരാണ്. മഹാശിവനാണ് ഞങ്ങളെ ഒരുമിപ്പിച്ചതെന്ന് കരുതുന്നെന്നും ബാല പറഞ്ഞു. തന്റെയും ഭാര്യയുടെയും പ്രായവും ബാല വെളിപ്പെടുത്തി. എനിക്ക് 42 വയസാണ്. കോകിലയ്ക്ക് 24 ഉം. പ്രായം പറയരുതെന്ന് കോകില പറയാറുണ്ടെന്ന് ബാല ചിരിയോടെ പറഞ്ഞു.
content highlight: kokila-open-talk-about-their-married-life