Celebrities

പി.ആര്‍. ശ്രീജേഷിന് എം.ജി. മോട്ടോഴ്സിന്റെ സ്നേഹ സമ്മാനം – pr sreejesh gifted new mg windsor ev

വിരമിച്ച ഇന്ത്യൻ ഹോക്കി ഗോള്‍ക്കീപ്പറും ഒളിമ്പിക് വെങ്കലമെഡല്‍ ജേതാവുമായ പി.ആര്‍. ശ്രീജേഷിന് എം.ജിയുടെ വിന്‍ഡ്‌സര്‍ ഇ.വി സമ്മാനിച്ച് എം.ജി. മോട്ടോഴ്സ്. കൊച്ചിയിലെ ഇ.വി.എം കോസ്റ്റ് ലൈൻ ​ഗ്യാരേജസിൽനിന്ന്, കുടുംബത്തോടൊപ്പം എത്തിയാണ് ശ്രീജേഷ് വാഹനം സ്വീകരിച്ചത്.

വെള്ള നിറത്തിലുള്ള വിന്‍ഡ്‌സറിന്റെ ടോപ് സ്പെക് വേരിയന്റാണ് അദ്ദേഹം സ്വന്തമാക്കിയത്. പാരീസ് ഒളിമ്പിക്സിൽ ഇന്ത്യൻ ഹോക്കി ടീം വെങ്കല മെഡൽ നേടിയതിനുപിന്നാലെ ടീം അം​ഗങ്ങൾക്ക് ഇ.വി നൽകുമെന്ന് എം.ജി. പ്രഖ്യാപിച്ചിരുന്നു. 2024 നവംബറിൽ ചണ്ഡീഗഢിൽവെച്ചു നടന്ന ചടങ്ങിൽ ശ്രീജേഷ് ഉൾപ്പടെയുള്ള ഹോക്കി ടീം അം​ഗങ്ങൾക്ക് വിൻഡ്സറിന്റെ താക്കോൽ ഔദ്യോ​ഗികമായി എം.ജി കൈമാറിയിരുന്നു.

ചണ്ഡീഗഢിൽനിന്ന് വാഹനം കേരളത്തിലേക്ക് എത്തിക്കുന്നതിലെ ബു​ദ്ധിമുട്ട് കാരണം കൊച്ചിയിൽവെച്ച് ഡെലിവറിയെടുക്കാൻ ശ്രീജേഷ് തീരുമാനിക്കുകയായിരുന്നു. 2024 സെപ്റ്റംബറിലാണ് എം.ജി. വിന്‍ഡ്‌സര്‍ വിപണിയില്‍ അവതരിപ്പിച്ചത്. എക്സൈറ്റ്, എക്സ്‌ക്ലുസീവ്, എസന്‍സ് എന്നീ മൂന്ന് വേരിയന്റുകളിലാണ് വാഹനം ലഭിക്കുന്നത്.

STORY HIGHLIGHT: pr sreejesh gifted new mg windsor ev