Kerala

പാതി വില തട്ടിപ്പ് കേസ്: റിപ്പോര്‍ട്ടര്‍ ചാനലിനെതിരെ വക്കീൽ നോട്ടീസ്, അടിസ്ഥാനരഹിതമായ വാർത്ത പിൻവലിച്ച് മാപ്പു പറയണമെന്ന് മാത്യു കുഴൽനാടൻ | half price scam

പാതിവില തട്ടിപ്പ് കേസിലെ മുഖ്യപ്രതി അനന്തുകൃഷ്ണൻ മാത്യു കുഴൽനാടിന് ഏഴു ലക്ഷം രൂപ നൽകി എന്നായിരുന്നു റിപ്പോർട്ടർ ചാനലിൽ വന്ന വാർത്ത

കൊച്ചി: പാതിവില തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് റിപ്പോർട്ടർ ചാനലിന് വക്കീൽ നോട്ടീസ് അയച്ച് മാത്യു കുഴൽനാടൻ എം എൽ എ . തനിക്കെതിരെ നൽകിയ അടിസ്ഥാനരഹിതമായ വാർത്ത പിൻവലിച്ച് നിരുപാധികം മാപ്പു പറയണമെന്ന് ആവശ്യപ്പെട്ടാണ് മാത്യു കുഴൽനാടൻ എംഎൽഎ വക്കീൽ നോട്ടീസ് അയച്ചത്. ഒരാഴ്ചയ്ക്കകം നടപടി ഉണ്ടായില്ലെങ്കിൽ സിവിൽ, ക്രിമിനൽ മാനനഷ്ട കേസുമായി മുന്നോട്ടു പോകുമെന്നും വക്കീൽ നോട്ടീസിൽ മാത്യു കുഴൽനാടൻ മുന്നറിയിപ്പ് നൽകി.

പാതിവില തട്ടിപ്പ് കേസിലെ മുഖ്യപ്രതി അനന്തുകൃഷ്ണൻ മാത്യു കുഴൽനാടിന് ഏഴു ലക്ഷം രൂപ നൽകി എന്നായിരുന്നു റിപ്പോർട്ടർ ചാനലിൽ വന്ന വാർത്ത. വാർത്താ അടിസ്ഥാനവിഹിതമാണെന്ന് നേരത്തെ തന്നെ മാത്യു കുഴൽനാടൻ വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് വക്കീൽ നോട്ടീസ് അയച്ചത്. മാത്യു കുഴൽനാടന് പണം കൊടുത്തിട്ടില്ലെന്ന് അനന്തുകൃഷ്ണനും മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിച്ചിരുന്നു.

content highlight : csr-fund-half-price-scam-mathew-kuzhalnadan-mla-sends-legal-notice-against-reporter-channel