റാഗിംഗ് പശ്ചാത്തലത്തിൽ അടുത്ത സിനിമയുമായി സൂപ്പർഹിറ്റ് ചിത്രങ്ങളുടെ തിരക്കഥാകൃത്ത് എസ്.എൻ സ്വാമി. റാഗ് മീ നോട്ട് എന്ന് പേരിട്ട ചിത്രത്തിൽ നായകന്മാരില്ല. കഥാപാത്രങ്ങൾ മാത്രേ ഉണ്ടാകൂ. അതിക്രൂരമായ റാഗിംഗിന്റെ പശ്ചാത്തലത്തിലാണ് തന്റെ തിരക്കഥയിൽ പുതിയ സിനിമ ഒരുക്കുന്നതെന്ന് എസ്.എൻ സ്വാമി പറഞ്ഞു.
പൊലീസുണ്ടെങ്കിലും അന്വേഷണമില്ല. ക്രൈം നടക്കുന്നുണ്ടെങ്കിലും അവിടെയും അന്വേഷണമില്ല എന്നതാണ് മറ്റൊരു പ്രത്യേകത. പിന്നെ എന്താണ്? അതാണ് റാഗ് മീ നോട്ട്.
മലയാള സിനിമയിലെ ത്രില്ലർ സിനിമകളുടെ രാജാവായ എസ്.എൻ സ്വാമി ആദ്യകാലത്ത് കുടുംബ ചിത്രങ്ങൾക്കാണ് തിരക്കഥ എഴുതിയത്.പിന്നീട് സി.ബി. ഐ ഡയറിക്കുറിപ്പ് ഉൾപ്പെടുന്ന കുറ്റാന്വേഷണ സിനിമകളിലേക്ക് വഴിമാറി. താരസമ്പന്നമായ ത്രില്ലർ സിനിമകളിലൂടെ മലയാളി പ്രേക്ഷകരുടെ ഇടയിൽ സ്ഥാനം പിടിച്ച എസ്.എൻ സ്വാമി ധ്യാൻ ശ്രീനിവാസൻ നായകനായി സീക്രെട്ട് എന്ന ചിത്രത്തിലൂടെയാണ് സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. മോട്ടിവേഷണൽ ത്രില്ലർ ഗണത്തിൽപ്പെട്ട ചിത്രത്തിൽ അപർണ ദാസ് ആണ് നായികയായി അഭിനയിച്ചത്.
STORY HIGHLIGHT: S.N. Swamy’s Rag Me Not