പൂപോലെ സോഫ്റ്റ് ഇഡ്ഡലി വേണോ…
ചേരുവകൾ
പച്ചരി – 4 കപ്പ്
ഉഴുന്ന് -1 കപ്പ്
ഉലുവ -അര ടീസ്പൂൺ
അവൽ- 4 ടേബിൾസ്പൂൺ
തയ്യാറാക്കുന്ന വിധം
- അരിയും ഉഴുന്നും കഴുകി ആറ് മുതൽ ഏഴ് മണിക്കൂർ വരെ കുതിർക്കാൻ വയ്ക്കാം.
- മൂന്ന് മണിക്കൂർ കഴിഞ്ഞ് ഉഴുന്ന് കുതിർത്ത വെള്ളം ഫ്രിഡ്ജിൽ സൂക്ഷിക്കാം.
ആദ്യം ഉഴുന്ന് അരയ്ക്കാം. - ഫ്രിഡ്ജിൽ വച്ച് ഈ വെള്ളം ഉപയോഗിച്ചു വേണം മാവ് അരയ്ക്കാൻ.
- കുതിർത്ത് വച്ച അരി റവയുടെ പരുവത്തിൽ അരച്ചെടുക്കാം. രണ്ട് കപ്പ് അരിയ്ക്കു മുക്കാൽ കപ്പ് വെളളം മതിയാകും. തീരെ അരഞ്ഞു പോകരുത്. ഇതിലേക്ക് കഴുകിയ അവൽ ചേർത്ത് ഒരിക്കിൽ കൂടി അരയ്ക്കാം. ഇതിലേക്ക് ഉഴുന്ന് ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കാം.
- തയ്യാറാക്കിയ മാവ് പുളിക്കാൻ വയ്ക്കാം. രാത്രി മാവ് തയ്യാറാക്കി വച്ചാൽ രാവിലെയാവുമ്പോഴേക്കും മാവ് പുളിക്കും.
- ഇഡ്ഡലി തട്ടിൽ എണ്ണ പുരട്ടി ആവശ്യത്തിന് ഉപ്പു ചേർത്ത് ഇളക്കിയ മാവ് ഒഴിക്കാം. ഏഴു മിനിറ്റ് മുതൽ 10 മിനിറ്റ് വരെ ആവിയിൽ വേവിക്കാം.
- മാവ് ഇൻസ്റ്റൻ്റായി പുളിക്കാൻ രാവിലെ ബേക്കിങ് സോഡ ചേർത്ത് വച്ചാലും മതിയാകും.
content highlight: soft-idli-making-easy-recipe