വീട്ടിൽ ദം ബിരിയാണി തയ്യാറാക്കുന്ന ശ്രമകരമാണെന്ന് ചിന്തിച്ച് പലരും അതിനായി മുതിരാറില്ല. എന്നാൽ വലിയ കഷ്ടപ്പാടുകൾ ഇല്ലാതെ വളരെ എളുപ്പത്തിൽ ദം ബിരിയാണി പാകം ചെയ്താലോ?
ചേരുവകൾ
ജീരകശാല അരി- 4 1/2 കപ്പ്
ചിക്കൻ- 1/2 കിലോഗ്രാം
എണ്ണ- 2 ടേബിൾസ്പൂൺ
നെയ്യ്- 2 ടേബിൾസ്പൂൺ
പെരുംജീരകം-1 ടീസ്പൂൺ
കറുവാപ്പട്ട- 2
വഴനയില- 2
ഏലയ്ക്ക- 4
മല്ലി- 1/4 ടീസ്പൂൺ
ഗ്രാമ്പൂ- 4
ജീരകം- 1/4 ടീസ്പൂൺ
കുരമുളക്- 1 ടീസ്പൂൺ
വറ്റൽമുളക്- 2
തയ്യാറാക്കുന്ന വിധം
ബിരിയാണി മസാല
പെരുംജീരകം, കറുവാപ്പട്ട, വഴനയില, ഏലയ്ക്ക, ഗ്രാമ്പൂ, മല്ലി, ജീരകം, കുരുമുളക്, വറ്റൽമുളക് എന്നിവ പാനിൽ എണ്ണ ഒഴിക്കാതെ വറുക്കാ. ചെറുചൂടോടെ പൊടിച്ചെടുക്കാം.
ചിക്കൻ വേവിക്കാം
പാനിലേയ്ക്ക് സൺഫ്ലവർ ഓയിലും കുറച്ച് നെയ്യും ഒഴിക്കാം. ചൂടായി വരുമ്പോൾ ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവയിട്ട് ചതച്ചത് ചേർക്കാം. പച്ചമണം മാറുമ്പോൾ ഇതിലേക്ക് 3 സവാള അരിഞ്ഞതു ചേർക്കാം. ആവശ്യമെങ്കിൽ എണ്ണ ചേർത്തു കൊടുക്കാം. ഇതിലേക്ക് തക്കാളി ചേർത്ത് നന്നായി യോജിപ്പിക്കാം. മല്ലിയിലും പുതിനയിലയും മസാലപുരട്ടിവച്ചിരിക്കുന്ന ചിക്കനും ഇതിലേക്കു ചേർക്കാം. രണ്ടര ടീസ്പൂൺ ബീരിയാണി മസാല പൊടിച്ചതും ചേർത്ത് അടച്ചു വച്ചു വേവിക്കണം. വെന്തുകഴിഞ്ഞാൽ ചെറുനാരങ്ങാനീര് ആവശ്യത്തിന് ചേർക്കാം. വെള്ളത്തിൽ കുതിർത്തുവച്ച് അഞ്ച് കശുവണ്ടിയും ഒരു ടേബിൾ സ്‌പൂൺ തേങ്ങയും നല്ല പേസ്റ്റ് പോലെ അരച്ച് ചിക്കനിലേക്കു ചേർക്കാം. അടച്ചു വച്ച് തിളപ്പിക്കണം. അൽപം ഗ്രേവിയോടു കൂടി വേണം ദമ്മിടാൻ.
ചോറ് തയ്യാറാക്കാം
പാനിൽ എണ്ണയും നെയ്യും ഡാൽഡയും ഒഴിക്കാം. ചൂടാകുമ്പോൾ ഒരു സവാള കട്ടി കുറച്ച് അരിഞ്ഞതു ചേർത്തു വഴറ്റാം. ഏലയ്ക്ക, പെരുംജീരകം, കറുവാപ്പട്ട, ഗ്രാമ്പൂ എന്നിവ ചേർത്തു നന്നായി യോജിപ്പിക്കു. ഒരു ഗ്ലാസ് അരിക്ക് രണ്ടു ഗ്ലാസ് വെള്ളം എന്ന കണക്കിൽ വെള്ളം ഒഴിക്കുക. തിളച്ച വെള്ളം ഒഴിക്കണം. ഇതിലേക്ക് നാരങ്ങാനീരും ഉപ്പും ചേർക്കാം. തിളച്ചു കഴിയുമ്പോൾ അരി ചേർത്തു കൊടുക്കാം. ഇടത്തരം തീയിൽ വേവിക്കാം.
ദം റെഡിയാക്കുന്ന വിധം
ഒരു ടേബിൾ സ്പൂൺ പനീർ, അര ടീസ്പൂൺ നാരങ്ങാ നീര്, അൽപം മഞ്ഞൾപൊടി ചേർത്തിളക്കി യോജിപ്പിച്ചു വയ്ക്കാം. ദം ചെയ്യാനുള്ള പാത്രത്തിൽ നെയ്യ് തടവി അതിലേക്കു ചിക്കൻ മസാല ഇടാം. അതിനു മുകളിൽ ചോറ്, സവാള നെയ്യിൽ വറുത്തത്, മല്ലിയില, റോസ് വാട്ടർ എന്നിവ ചേർക്കാം. വീണ്ടും ഇതേപോലെ ചെയ്ത് നിറയ്ക്കാം. നന്നായി മൂടി പാൻ ദോശകല്ലിൽ വച്ച് 10 മിനിറ്റ് ആവികയറ്റാം.
content highlight: thalassery-biriyani-instant-easy-recipe