മുട്ടയും മൈദയും ചേർത്താണ് സാധാരണ അത് തയ്യാറാക്കാറുള്ളത്. എന്നാൽ അതില്ലാതെയും രുചികരമായ പാൻ കേക്ക് ചുട്ടെടുക്കാം.
ചേരുവകൾ
- ശർക്കര
- വെള്ളം
- പഴം
- അരിപ്പൊടി
- തേങ്ങ
- ഏലയ്ക്കാപ്പൊടി
- എള്ള്
- ബേക്കിങ് പൗഡർ
തയ്യാറാക്കുന്ന വിധം
- അരക്കപ്പ് വെള്ളം പാനിലേയ്ക്കെടുത്ത് അടുപ്പിൽവെയ്ക്കാം.
- ഒന്നര കപ്പ് ശർക്കര അതിലേയ്ക്കു ചേർത്ത് അലിയിച്ചെടുത്തു തണുക്കാൻ മാറ്റി വെയ്ക്കാം.
- രണ്ടു പഴം തൊലി കളഞ്ഞ് നന്നായി ഉടച്ചതിലേയ്ക്ക് ഒന്നേകാൽ കപ്പ് അരിപ്പൊടിയും അരകപ്പ് തേങ്ങാചിരകിയതും ചേർത്ത് ഇളക്കാം.
- അതിലേയ്ക്ക് അര ടീസ്പൂൺ ഏലയ്ക്കാപ്പൊടിയും, ഒരു ടേബിൾ സ്പൂൺ ഏള്ള്, ഒരു ടീസ്പൂൺ ബേക്കിങ് പൗഡർ, തയ്യാറാക്കി വെച്ചിരിക്കുന്ന ശർക്കരലായനി എന്നിവ ചേർത്തു നന്നായി ഇളക്കാം.
- പാൻ അടുപ്പിൽവെച്ച് അൽപം നെയ്യ് പുരട്ടി ആവശ്യത്തിനു മാവ് ഒഴിച്ച് ചുട്ടെടുക്കാം പാൻകേക്ക്.
content highlight: pan-cake-healthy-recipe