കോഴിക്കറി ഇനി കോട്ടയം സ്റ്റൈലിൽ പിടി കൂട്ടി പിടിച്ചോളൂ
ചേരുവകൾ
കോഴി- 1/2 കിലോ
മുളകുപൊടി- 1 ടീസ്പൂൺ
മഞ്ഞൾപ്പൊടി- 1/2 ടീസ്പൂൺ
മല്ലിപ്പൊടി- 2 ടീസ്പൂൺ
കുരുമുളകുപൊടി- 1/2 ടീസ്പൂൺ
ഇഞ്ചി- ചെറിയ കഷ്ണം
വെളുത്തുള്ളി- 8
കറുവാപ്പട്ട- 1 കഷ്ണം
ഗ്രാമ്പൂ- 4
ഏലയ്ക്ക- 4
തക്കോലം- 1
തേങ്ങാപ്പാൽ- 2 കപ്പ്
സവാള- 2
കറിവേപ്പില- ആവശ്യത്തിന്
ഉപ്പ്- ആവശ്യത്തിന്
മല്ലിയില- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
- ഗ്രാമ്പൂ, കറുവാപ്പട്ട, ഏലയ്ക്ക, തക്കോലം എന്നിവ ചതച്ചു ചേർത്ത് കോഴിയിറച്ചി വേവിക്കാം.
- ഒരു പാനിൽ സവാള, കറിവേപ്പില, വെളുത്തുള്ളിയും ഇഞ്ചിയും അരച്ചത്, മുളകുപൊടി, മഞ്ഞൾപ്പൊടി, മല്ലിപ്പൊടി, കുരുമുളകുപൊടി, എന്നിവ ചേർത്തു വഴറ്റാം.
- പച്ചക്കറികളുടെ നിറം മാറി വരുമ്പോൾ പാതി വെന്ത ചിക്കൻ കഷ്ണങ്ങൾ ചേർക്കാം.
- ഇതിലേയ്ക്ക് തേങ്ങയുടെ ഒന്നാം പാൽ ചേർത്തു തിളപ്പിക്കാം.
- പാകത്തിന് ഉപ്പും ചേർത്തിളക്കി യോജിപ്പിക്കാം.
- കുറുകി വരുമ്പോൾ അടുപ്പണച്ച് മുകളിൽ മല്ലിയല വിതറി ചൂടോടെ പിടിക്കൊപ്പം വിളമ്പാം.
content highlight: chicken-curry-easy-recipe