മലയാളികളുടെ മനസില്‍ ഇടം നേടിയ അവതാരകയായും നര്‍ത്തകിയുമായ താരമാണ് മാളവിക കൃഷ്ണദാസ്. റിയാലിറ്റി ഷോയിലൂടെ മിനിസ്‌ക്രീനിലെത്തിയ മാളവിക സഹമത്സരാര്‍ഥി ആയിരുന്ന തേജസിനെയാണ് വിവാഹം കഴിച്ചത്. ഇരുവരുടേയും വിവാഹം മലയാളികൾ ഏറെ സന്തോഷത്തോടെയായിരുന്നു സ്വീകരിച്ചത്. നവംബറിലാണ് ദമ്പതികള്‍ക്ക് കുഞ്ഞുപിറന്നത്. കുഞ്ഞിന്റെ നൂലുക്കെട്ടും പേര് ഇടീല്‍ ചടങ്ങും ആഘോഷമാക്കിയിരുന്നു.
ഇപ്പോഴിതാ പേരന്റ് ഹുഡ് ആഘോഷമാക്കുകയാണ് മാളവികയും തേജസും. കുഞ്ഞിനൊപ്പമുള്ള മനോഹര വീഡിയോയുമായി എത്തിയിരിക്കുകയാണ് ഈ താര ദമ്പതികൾ. നിങ്ങള്‍ക്ക് അറിയാവുന്ന പക്വതയില്ലാത്ത ചില മാതാപിതാക്കളെ ടാഗ് ചെയ്യൂ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്.
View this post on Instagram
90 കിഡ്‌സ് മാതാപിതാക്കളായാല്‍ ഇങ്ങനെ ഇരിക്കും, ഇതിൽ ആരാ കുട്ടി, അച്ഛനേം അമ്മേം എങ്ങനെ വളര്‍ത്തും ഇങ്ങനെയെല്ലാം പോകുന്നു കമ്മെന്റുകൾ. നേരത്തെ മകള്‍ വന്നതോടെ ജീവിതത്തിന് പൂര്‍ണത വന്നത് പോലെയാണ് തോന്നുന്നതെന്ന് തേജസും അമ്മ ജീവിതം മനോഹരമാണെന്ന് മാളവികയും പറഞ്ഞിരുന്നു.
STORY HIGHLIGHT: malavika krishnadas and thejus parenting