Recipe

അടിപൊളി പാന്‍കേക്ക് ഇങ്ങനെയും ഉണ്ടാക്കാം – cabbage egg pancake

പാൻ കേക്ക് പല തരത്തിൽ കുട്ടികൾക്ക് ഉണ്ടാക്കി കൊടുക്കുന്നവരാകും മാതാപിതാക്കൾ. എന്നാൽ ഒരു അടിപൊളി പാൻ കേക്ക് ഇങ്ങനെ തയ്യാറാക്കി നോക്കിയാലോ.

ചേരുവകൾ

  • കാബേജ് – 150 ഗ്രാം
  • മുട്ട – 1
  • കുരുമുളക് പൊടി – അല്പം
  • ഉപ്പ് – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ആദ്യം തന്നെ കാബേജ് നീളത്തില്‍ നൈസായി അരിയുക. ഇതിലേക്ക് ഒരു മുട്ട പൊട്ടിച്ച് ഒഴിക്കുക. അതിലേക്ക് അല്‍പ്പം ഉപ്പും കുരുമുളക് പൊടിയും കൂടി തൂവിയ ശേഷം നന്നായി ഇളക്കി മാറ്റിവയ്ക്കുക. കുറച്ചു കഴിഞ്ഞ് നോക്കുമ്പോള്‍ വെള്ളം ഊറി വന്ന് നില്‍ക്കുന്നതായി കാണാം. ഇതും കാബേജും ചേര്‍ത്ത് വീണ്ടും നന്നായി ഇളക്കുക. ഇത് കൂടുതല്‍ നേരം വെക്കാതെ അപ്പോള്‍ത്തന്നെ ചുട്ടെടുക്കുക. ഒരു പാന്‍ അടുപ്പത്തു വെച്ച് നന്നായി ചൂടാക്കി അല്‍പ്പം എണ്ണ പുരട്ടി ഈ മിക്സ് ഒഴിച്ച് കുറഞ്ഞ തീയില്‍ വേവിച്ചെടുക്കുക.

STORY HIGHLIGHT: cabbage egg pancake