അരി മുറുക്ക് കഴിക്കാത്ത ഇഷ്ടമല്ലാത്ത മലയാളികൾ ആരും തന്നെ ഉണ്ടാകില്ല. വളരെ വേഗത്തിൽ രുചിയൂറും അരി മുറുക്ക് വീട്ടിൽ എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കിയാലോ.
ചേരുവകൾ
- കടലമാവ് – 1 കപ്പ്
- വറുത്ത അരിപ്പൊടി – 1/2 കപ്പ്
- ഉപ്പ് – ആവശ്യത്തിന്
- എണ്ണ – വറുക്കാൻ ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഒരു പാത്രത്തിലേക്ക് അരിപ്പൊടിയും, കടലമാവും, ഉപ്പും ഇട്ടതിന് ശേഷം നന്നായി ഇളക്കി യോജിപ്പിക്കുക. ശേഷം ഇതിലേക്ക് വെള്ളം കുറേശ്ശേ ആയി ഒഴിച്ച് കുഴച്ചെടുക്കുക. ശേഷം സേവനാഴിയിൽ ഇട്ട് ചൂടായ എണ്ണയിലേക്ക് പിഴിഞ്ഞ് മുറുക്ക് ഉണ്ടാക്കാം.
STORY HIGHLIGHT: murukku