Thiruvananthapuram

ഒരാൾ ബൈക്കിൽ ഒളിപ്പിച്ച നിലയിൽ, മറ്റയാളുടെ കയ്യിൽ വിൽപ്പനക്ക് സൂക്ഷിച്ചത്; യുവാക്കളിൽ നിന്ന് പിടിച്ചത് എംഡിഎംഎ | mdma seized

സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ എ.പി.ഷാജഹാന്‍റെ നേതൃത്വത്തിലാണ് മയക്കുമരുന്ന് പിടിച്ചെടുത്തത്

തിരുവനന്തപുരം: തലസ്ഥാന നഗരത്തിൽ വിവിധ കേസുകളിലായി രണ്ട് യുവാക്കളെ എംഡിഎംഎയുമായി എക്സൈസ് പിടികൂടി. രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് നടത്തിയ പരിശോധനയിൽ ആക്കുളം ഭാഗത്ത് നിന്നും 5.13 ഗ്രാം എംഎഡിഎംഎയുമായി കിരൺ ലാസർ (29) എന്നയാളെയും അലത്തറയിൽ നടത്തിയ പരിശോധനയിൽ 0.44 ഗ്രാം എംഡിഎംഎയുമായി  ജോൺ(31) എന്നിവരയെുമാണ് തിരുവനന്തപുരം എക്സൈസ് എൻഫോഴ്‌സ്‌മെന്‍റ് ആന്‍റി നാർക്കോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് പിടികൂടിയത്.

ബൈക്കിൽ ഒളിപ്പിച്ച നിലയിലായിരുന്നു കിരണിൽ നിന്നും എംഡിഎംഎ കണ്ടെത്തിയത്. കച്ചവടത്തിനായി കൈവശം വച്ചെന്നതാണ് ജോണിനെതിരായ പരാതി. സ്പെഷ്യൽ സ്‌ക്വാഡ്   സർക്കിൾ ഇൻസ്‌പെക്ടർ എ.പി.ഷാജഹാന്‍റെ നേതൃത്വത്തിലാണ് മയക്കുമരുന്ന് പിടിച്ചെടുത്തത്. അസിസ്റ്റന്‍റ് എക്‌സൈസ് ഇൻസ്‌പെക്ടർ(ഗ്രേഡ്)മാരായ ലോറൻസ്, രാജേഷ് കുമാർ, പ്രിവന്‍റീവ് ഓഫീസർ സന്തോഷ്‌ കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ നന്ദകുമാർ, ആരോമൽ രാജൻ, പ്രബോധ്, അക്ഷയ് സുരേഷ്, അനന്തു, വനിതാ സിവിൽ എക്‌സൈസ് ഓഫീസർ ഷൈനി, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ആന്‍റോ എന്നിവരും കേസെടുത്ത സംഘത്തിലുണ്ടായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി. കിരണിനെ റിമാൻഡ് ചെയ്തു. ജോണിനെ ജാമ്യത്തിൽ വിട്ടു.

content highlight : mdma-seized-from-youths-at-two-places-in-thiruvananthapuram-after-investigation-into-secret-information

Latest News