Children

കുഞ്ഞുങ്ങളുടെ ചർമ്മം എങ്ങനെ പരിചരിക്കണം ? | essential-tips-infant-skincare

കുഞ്ഞിനെ കുളിപ്പിക്കുന്നതിനു മുൻപ് നന്നായി അവരെ എണ്ണ തേപ്പിക്കണം

കുഞ്ഞുങ്ങൾക്ക് ഏറ്റവും മികച്ച കാര്യങ്ങൾ ചെയ്തു നൽകാനാണ് എല്ലാ രക്ഷിതാക്കളും ആഗ്രഹിക്കുന്നത്. കുഞ്ഞുങ്ങളുടെ കാര്യം വരുമ്പോൾ രക്ഷിതാക്കൾ ടെൻഷൻ അടിക്കുന്നതും അതുകൊണ്ടാണ്. പ്രത്യേകിച്ച് ചർമ്മത്തിന്റെ കാര്യത്തിൽ. കുട്ടികളുടെ ചർമ്മം വളരെ മൃദുലമാണ്. അതുകൊണ്ടുതന്നെ ചെറുപ്രായത്തിൽ പ്രത്യേകം ശ്രദ്ധ നൽകണം. ഇതിനായി കുഞ്ഞിനെ കുളിപ്പിക്കുന്നത് മുതൽ എന്തൊക്കെ ചെയ്യണം എന്ന് നോക്കാം.

കുളിക്കുന്ന വെള്ളം

കുട്ടികളെ കുളിപ്പിക്കുന്ന വെള്ളത്തിന്റെ ചൂടും തണുപ്പും പ്രത്യേകം ശ്രദ്ധിക്കണം. ചൂട് കൂടിയ വെള്ളത്തില്‍ കുളിപ്പിക്കുന്നത് കുഞ്ഞിന്റെ ചര്‍മം കൂടുതല്‍ വരണ്ടതാകാന്‍ കാരണമാകും. എന്നാല്‍ മിതമായ ചൂടു വെള്ളത്തില്‍ കുളിപ്പിക്കുന്നത് കുഞ്ഞിന്റെ ചര്‍മത്തില്‍ ആഴത്തില്‍ അടിഞ്ഞിട്ടുള്ള അഴുക്കിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

എണ്ണ മുഖ്യം

കുഞ്ഞിനെ കുളിപ്പിക്കുന്നതിനു മുൻപ് നന്നായി അവരെ എണ്ണ തേപ്പിക്കണം. വെളിച്ചെണ്ണയാണ് ഇതിന് ഏറ്റവും ഉചിതം. ഇതിനായി വെളിച്ചെണ്ണ ചെറിയ രീതിയില്‍ ചൂടാക്കി കുഞ്ഞിനെ മസ്സാജ് ചെയ്യുക. ഇത് കുഞ്ഞിന്റെ പേശികള്‍ക്ക് ബലം നല്‍കുന്നു. എല്ലാം ദിവസവും ഇത്തരത്തില്‍ ചെയ്യുന്നത് കുഞ്ഞിന്റെ ചര്‍മത്തിനു തിളക്കം നൽകും.

ബേബി സ്ക്രബ്ബ്‌

കുട്ടികള്‍ക്ക് സ്‌ക്രബ്ബ് ഉപയോഗിക്കാമോ എന്ന സംശയം ഉണ്ടാവും. എന്നാല്‍ പ്രകൃതിദത്തമായി നമ്മള്‍ തന്നെ ഉണ്ടാക്കുന്ന സ്‌ക്രബ്ബര്‍ കുട്ടികളുടെ ചർമത്തിൽ ഉപയോഗിക്കാം. അതിനായി വെളുത്ത കടലപ്പൊടിയും അല്‍പം റോസ് വാട്ടറും അല്‍പം പാലും കൂടി മിക്‌സ് ചെയ്യാം. ഇത് തേച്ച് കുട്ടികളെ കുളിപ്പിക്കുന്നത് അവരുടെ ചര്‍മ്മത്തിന് നല്ല നിറം നൽകും. ഇത് രണ്ടാഴ്ചയിൽ ഒരിക്കൽ ചെയ്താലും മതി. കുട്ടികളുടെ ശരീരത്തിലെ അഴുക്ക് കളയാനും ഇത് നല്ലതാണ്. ഒരു വയസ് കഴിഞ്ഞ കുട്ടികളിൽ മാത്രം ഇവ ഉപയോഗിക്കാം.

സോപ്പ് വേണ്ട

കുട്ടികളുടെ ചര്‍മത്തിൽ ഒരു കാരണവശാലും സോപ്പ് ഉപയോഗിക്കാന്‍ പാടില്ല. എന്നാൽ അതിനു പകരമായി നിങ്ങൾക്ക് പാലോ റോസ് വാട്ടറോ ഉപയോഗിക്കാം. സോപ്പ് ഉപയോഗിച്ചാല്‍ അത് ചര്‍മത്തെ കൂടുതല്‍ ഡ്രൈ ആക്കുന്നതിനും ചര്‍മം കൊഴിഞ്ഞ് പോകാനും കാരണമാകും. മാത്രമല്ല കെമിക്കലുകൾ കൂടുതൽ ആയതിനാൽ അത് കുട്ടികളുടെ ചർമത്തിന് ദോഷം ചെയ്യും.

സൂര്യപ്രകാശം

6 മാസം വരെയെങ്കിലും കുട്ടികൾക്ക് ദിവസവും സൂര്യപ്രകാശം കാണിക്കണം. ശരീരത്തില്‍ വിറ്റാമിന്‍ ഡിയുടെ അഭാവം പലപ്പോഴും ചര്‍മത്തിന്റെ നിറം കുറയ്ക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ കുഞ്ഞിനെ ചെറിയ തോതില്‍ സൂര്യപ്രകാശം കൊള്ളിയ്ക്കുന്നത് വളരെ നല്ലതാണ്.

content highlight: essential-tips-infant-skincare

 

Latest News