Sports

വനിത ക്രിക്കറ്റ് പ്രീമിയര്‍ ലീഗ്; ആദ്യ ജയം സ്വന്തമാക്കി ബംഗളുരു | RCB

ഗുജറാത്ത് ജയന്റ്‌സിനെ ആറ് വിക്കറ്റിനാണ് ബംഗളുരു തകര്‍ത്തത്

വനിത പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് മൂന്നാം സീസണിന്റെ ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളുരുവിന് ആവേശ വിജയം.

ഗുജറാത്ത് ജയന്റ്‌സിനെ ആറ് വിക്കറ്റിനാണ് ബംഗളുരു തകര്‍ത്തത്. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് മുന്നോട്ട് വെച്ച 202 വിജയലക്ഷ്യം ഒമ്പത് പന്ത് ശേഷിക്കെ ബംഗളുരു മറികടന്നത് ആവേശം നിറക്കുന്നതായി.

വനിത പ്രീമിയര്‍ ലീഗ് ചരിത്രത്തില്‍ 200 റണ്‍സ് പിന്തുടര്‍ന്ന് വിജയിക്കുന്ന ആദ്യ ടീം എന്ന റെക്കോര്‍ഡും ബംഗളുരുവിന് സ്വന്തമായി.

content highlight: RCB